നടൻ ദില്ലി ഗണേഷ് അന്തരിച്ചു
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം
Nov 10, 2024, 08:35 IST

തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്
ചെന്നൈ: നടൻ ദില്ലി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആയിരുന്നു അന്ത്യം. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ കാലാപാനി, ധ്രുവം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.