നടൻ ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം

 
obit

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ.അർബുദരോ​ഗ സംബന്ധമായ സങ്കീർണ്ണതകളെ തുടർന്നാണ് നടനെ  രണ്ടാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കാൻസറിനെതിരെ പോരാടി ശക്തമായ തിരിച്ചു വരവ് നടത്തിയ താരം സിനിമകളിൽ സജീവമാകുകയും ചെയ്തിരുന്നു.

അർബുദരോഗ സംബന്ധിയായ പ്രശ്നങ്ങൾ സങ്കീർണമായതോടെ രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെനിറ്റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. കാൻസറിനെ വളരെ ശക്തമായി നേരിട്ട് പലർക്കും പ്രചോദനമായ ജീവിതാനുഭവങ്ങൾ അദ്ദേഹം പലപ്പോഴും പങ്കിട്ടിരുന്നു. ഇതിനു ശേഷം സിനിമയിൽ സജീവമാവുകയും ചെയ്‌തു.