നടി ലെനയുടെ സ്വന്തം പ്രശാന്ത് ബി. നായര്‍; ഗഗന്‍യാന്‍ ഇരുവരുടെയും സ്വപ്നം
ഗഗന്‍യാന്‍ ഗ്രൂപ്പ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ മലയാളികളുടെ ഇഷ്ട നടി ലെനയുടെ ഭര്‍ത്താവാണെന്ന് എത്ര പേര്‍ക്കറിയാം. ചര്‍ച്ചകള്‍ക്കോ ഗോസിപ്പുകള്‍ക്കോ ഇടനല്‍കാതെ ഇത്രയും ദിവസം ആ രഹസ്യം സൂക്ഷിച്ചു വെച്ചത് പ്രശാന്ത് നായര്‍ക്ക് സെക്യൂരിട്ടി പ്രോബ്ലം ഉണ്ടാകുമെന്നതു കൊണ്ടാണ്. ഇന്ന് വി.എസ്.എസ്.സിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഭര്‍ത്താവിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ ലെനയും തലസ്ഥാനത്ത് എത്തിയിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പ്രശാന്ത് നായര്‍ ലെനയുടെ മാത്രം സ്വന്തമല്ല. ഇന്ത്യയുടെ പൊതു സ്വത്തായി മാറിയിരിക്കുകയാണ്. എങ്കിലും പാതി ശരീരത്തെ മനസ്സുകൊണ്ടാഗ്രഹിച്ച് ബഹിരാകാശത്തേക്ക് വിടാന്‍ ലെനയും ഇഷ്ടപ്പെടുന്നുണ്ട്.
ലെന തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരോട് ഈ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ലെനയുടെ ഹൃദയഭാഗമാണ് ബഹിരാകാശത്തേക്ക് പോകാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ആ ഗ്രൂപ്പ് കമാന്‍ഡറെന്ന്. 2024 ജനുവരി 17നായിരുന്നു ഇരുവരുടെയും വിവാഹം. 48 ദിവസം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി പ്രധാനമന്ത്രി ഇന്ന് പ്രശാന്ത് നായരെ അവതരിപ്പിച്ചു. ഇതിലും വലിയ സന്തോഷം എന്തു ലഭിക്കാനാണ്. എല്ലാം മനസ്സിലാക്കി വീട്ടുകാര്‍ ആലോചിച്ച്, അറേഞ്ച്ഡ് മാരേജായാണ് നടന്നത്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു നടന്നത്. ജാതകത്തില്‍ നക്ഷത്രത്തിന് ഇന്‍ഫ്‌ളുവന്‍സുണ്ട്. എല്ലാമൊരു നിയോഗമാണ്. നിയോഗം പോലെ പലതും സംഭവിക്കുന്നു. 2004 മുതല്‍ ബാംഗ്‌ളൂരിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. രാഷ്്ട്രീയക്കാരുമായി അടുപ്പമുള്ള ആളല്ല. എന്നാല്‍, രാജ്യത്തോട് സ്‌നേഹമുണ്ട്. ഇന്ത്യാക്കാരിയാണെന്ന് പറയാന്‍ അഭിമാനവുമുണ്ടെന്ന് ലെന ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറയുന്നു. എന്നാല്‍, തന്റെ ഭര്‍ത്താവിന് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാര്‍ത്ത പുറത്തു വിടരുതെന്ന റിക്വസ്റ്റും നടത്തിയാണ് ഇന്റര്‍വ്യൂ നല്‍കിയത്.
1981ല്‍ തൃശ്ശൂര്‍ ജില്ലയില്‍ മോഹന്‍ കുമാറിന്റെയും ടീനയുടെയും മകളായാണ് ലെനയുടെ ജനനം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി കഴിഞ്ഞ ലെന കുറച്ചുകാലം മുംബയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി ജോലിചെയ്തുമുണ്ട്. ഇത് രണ്ടാം വിവാഹമാണ്. ചെറുപ്പകാലം മുതലേയുള്ള സുഹൃത്തായ അഭിലാഷ് കുമാറിനെയായിരുന്നു ലെന ആദ്യം വിവാഹം ചെയ്തത്. 2004ല്‍ ആയിരുന്നു ആ വിവാഹം. അഭിലാഷുമാൈയി നടനനത് പ്രണയയ വിവാഹമായിരുന്നു. പിന്നീട് അഭിലാഷ് കുമാറില്‍ നിന്ന് വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ലെന ആത്മീയതയില്‍ കൂടുല്‍ ശ്രദ്ധ കൊടുത്തിരുന്നു. ഇതിനിടയിലാണ് പ്രശാന്ത് ബി. നായരുമായുള്ള വിവാഹം നടത്തുന്നതുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.
1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിവയടക്കം ചില സിനിമകള്‍ ചെയ്തതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. 2007ല്‍ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ലെന വീണ്ടും സിനിമയിലേയ്‌ക്കെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ലെന അഭിനയിച്ചു. 2011-ല്‍ ഇറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ ലെനയുടെ അഭിനയം നിരൂപക പ്രശംസ നേടി. വിക്രമാദിത്യന്‍, ലെഫ്റ്റ് റൈറ്റ് ലഫ്റ്റ്, കന്യക ടാക്കീസ്, എന്നു നിന്റെ മൊയ്തീന്‍. തുടങ്ങിയ ചിത്രങ്ങളില്‍ ലെന ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
2008ല്‍ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലെന സ്വന്തമാക്കി. നെന്‍മാറ സ്വദേശി വിളമ്പില്‍ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകനായ പ്രശാന്ത് നായര്‍ 25 വര്‍ഷമായി വ്യോമസേനയിലുണ്ട്. നിലവില്‍ സേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനാണ് അദ്ദേഹം. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് പ്രശാന്ത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999-ല്‍ കമ്മിഷന്‍ഡ് ഓഫിസറായി വ്യോമസേനയുടെ ഭാഗമായി. 1999ലാണ് പാലക്കാട് അകത്തേത്തറ എന്‍എസ്എസ് കോളേജില്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രശാന്ത് വ്യോമസേനയില്‍ അംഗമാകുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 1998ല്‍ പരിശീലനത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റിന് നല്‍കിയ വാള്‍ ഓഫ് ഓണര്‍ അദ്ദേഹത്തിന് ലഭിച്ചു.