കെഎസ്ആർടിസിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു

 
മാന്യ KSRTC  യാത്രക്കാരെ

 കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാ​ഗമായി പഠനം നടത്തിയ കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് റിട്ട പ്രൊഫസർ സുശീൽ  ഖന്നയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിയിൽ അഡ്വൈസറി ബോർഡ് രൂപീകരിച്ചു. 41 അം​ഗങ്ങൾ ഉള്ള അഡ്വൈസറി ബോർഡാണ് രൂപീകരിച്ചത്.

അതിൽ 21 പേർ കെഎസ്ആർടിസിയിലെ വിവിധ തൊഴിലാളി സംഘടന പ്രതിനിധികളും, 7 പേർ നിയമസഭയിൽ പ്രതിനിധ്യം ഉള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികളും, ​ഗതാ​ഗത മേഖലയിലെ വിവിധ വിഭാ​ഗങ്ങളിൽ നിന്നും സർക്കാർ നോമിനേറ്റ് ചെയ്ത 4 പേരും,   മോട്ടോർ വാഹന വകുപ്പ്,  കേരള റോഡ് സുരക്ഷ അതോറിറ്റി, ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിം​ഗ്, പോലീസ് വകുപ്പ് എന്നിവയിൽ നിന്നായി 4 പേരും, 5  കെഎസ്ആർടിസിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും അടങ്ങയിതാണ് അഡ്വൈസറി ബോർഡ് .
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ,ഉദ്യോഗസ്ഥരും പ്രൊഫഷണലുകളുമടങ്ങുന്ന ഒരു ഡയറക്ടർ ബോർഡ് സർക്കാർ നേരത്തെ രൂപീകരിച്ചിരുന്നു.

 കൂടുതൽ രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രതിനിധികളുടെ വിവരം നൽകുന്ന മുറയ്ക്ക് അവരെ കൂടി ഉൾപ്പെടുത്തുന്നതാണ്.