വയോസേവന അവാര്‍ഡ് 2023: അപേക്ഷ ക്ഷണിച്ചു

 
award

വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2023ന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.

മികച്ച വയോജന സേവനം നടത്തിയ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് ബ്ലോക്ക്  പഞ്ചായത്ത് ഗ്രാമപഞ്ചായത്ത്, മികച്ച സർക്കാർ ഇതര സ്ഥാപനം, മെയിന്റനൻസ് എന്നിവയ്ക്ക് അപേക്ഷിക്കാം. മികച്ച വൃദ്ധസദനം, സ്പോർട്സ്, ആർട്സ്, കല,സാഹിത്യം, സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർ എന്നിങ്ങനെ 11 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്.

വയോജനസേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ പഞ്ചായത്ത്, മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍ എന്നീ കാറ്റഗറികളിലുള്ള അപേക്ഷകള്‍ നേരിട്ട് സാമൂഹ്യനീതി ഡയറക്ടർക്ക് അപേക്ഷ നൽകണം. മറ്റു വിഭാഗങ്ങളിലെ നാമനിർദ്ദേശങ്ങൾ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.swdkerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2425377