എയർഫോഴ്സ് അസോസിയേഷൻ്റെ ഓണാഘോഷവും കുടുംബ സംഗമവും ദക്ഷിണ വ്യോമ സേന അസ്ഥാനത്ത്

 
army

എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം  ചാപ്ടറിന്റെ ഓണാഘോഷവും കുടുംബ സംഗമവും ദക്ഷിണ വ്യോമസേന ആസ്ഥാനത്ത്  സംഘടിപ്പിച്ചു.  എയർഫോഴ്സ് ഫാമിലി വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റും ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ബി മണികണ്ഠന്റെ ഭാര്യയുമായ Dr. നിർമ്മല മണികണ്ഠൻ ആഘോഷങ്ങൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദക്ഷിണ വ്യോമസേന മേധാവി എയർ മാർഷൽ ബി മണികണ്ഠൻ AVSM VM മുഖ്യ അതിഥിയായിരുന്ന  ചടങ്ങിൽ ദക്ഷിണ    വ്യോമസേനാ അസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥർ, വായുസേനാ വെറ്ററൻസ്, കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

സെഞ്ചൂറിയൻ വാറണ്ട് ഓഫിസർ ഗോപിനാഥൻ നായരെ  എയർ മാഷൽ ബി മണികണ്ഠൻ പൊന്നാട അണിയിച്ച് ആദരിച്ചു.   എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം  ചാപ്ടറിന്റെ ഉന്നമനത്തിനായി ദക്ഷിണ വ്യോമസേനയുടെ   എല്ലാവിധ സഹായ സഹകരങ്ങളും  അദ്ദേഹം വാഗ്ദാനം  ചെയ്തു. തുടർന്ന് അംഗങ്ങളുടെയും  കുടുംബാംഗങ്ങളുടെയും വിവിധ കല കായിക പരിപാടികൾ അരങ്ങേറുകയും, വിജയികൾക്ക്  അദ്ദേഹം ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.