അഖില കേരളാ ന്യത്തോത്സവം ചിലമ്പ് 2023 വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഇന്ന് മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും

 
poster

ഭരതകല ഡാൻസ് ആൻഡ് മ്യൂസിക് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക നൃത്ത ദിനത്തോടനുബന്ധിച്ച് അഖില കേരള തലത്തിൽ നൃത്തോൽസവം സംഘടിപ്പിക്കുന്നു. 'ചിലമ്പ് 2023 ' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 28ന് രാവിലെ 9 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും.  സൂര്യ കൃഷ്ണമൂർത്തി മുഖ്യ അതിഥി ആയിരിക്കും.

 വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ഡോ. ജി എസ് പ്രദീപ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സിത്താര ബാലകൃഷ്ണൻ , ഗിരിജ ചന്ദ്രൻ, മനേഷ് പി. എസ്. , ഡോ. ഷാഹുൽ ഹമീദ്, ബിന്ദു പ്രദീപ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി നൂറുകണക്കിന് നർത്തകർ ഇടതടവില്ലാതെ 28 മണിക്കൂർ മത്സരിക്കുന്നു. 2023 ഏപ്രിൽ 29 ന് വൈകിട്ട് 5 30ന് നടക്കുന്ന സമാപന സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്യും. ശങ്കർ രാമകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.  ജ്യോതിസ് ഇൻറർനാഷണൽ സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രൻ ചടങ്ങിൽ പ്രസംഗിക്കും.