കളിക്കുന്നതിനിടെ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു

 
obit

തിരുവില്വാമലയിൽ മൊബെെൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിനി മരിച്ചു. പട്ടിപ്പറമ്പ്‌ മാരിയമ്മൻ കോവിലിന് സമീപം കുന്നത്തു വീട്ടിൽ ആദിത്യശ്രീ(8)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റാണ് മരണം. 

കുട്ടി മൊബൈൽ ഫോണിൽ കളിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിക്കു കയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോൺ ചാർജ് ചെയ്യുന്നതിന് ഇട്ടിരി ക്കുകയായിരുന്നുവെന്നും സംശയമുണ്ട്. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.

പഴയന്നൂർ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അശോക്‌ കുമാറിന്റെയും തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സൌമ്യയുടെയും മകളാണ് ആദിത്യശ്രീ. തിരുവില്വാമല ക്രൈസ്റ്റ്‌ ന്യൂ ലൈഫ്‌ സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്‌. സംഭവത്തിൽ പഴയന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്‌ സംഘം ഇന്ന് വീട്ടിലെത്തി പരിശോധന നടത്തും.