പുഷ്പ വസന്തത്തെ വരവേൽക്കാൻ അനന്തപുരി ഒരുക്കം തുടങ്ങി

 
poster

 തിരുവനന്തപുരത്തിനും ഒപ്പം ടെക്നോ നഗരമായ കഴക്കൂട്ടത്തിനും പുഷ്പ സമൃദ്ധിയുടെ ദിനങ്ങൾ സമ്മാനിക്കാൻ അനന്തപുരി ഒരുങ്ങുന്നു. ഇത്തവണ ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിലാണ് പുഷ്പോത്സവം നടത്തുന്നത്. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം പുഷ്പ മേള ഇക്കുറി നാടിനു കരുതി വെച്ചിരിക്കുന്നത് പുതിയ വിസ്മയങ്ങളാണ്.

വിവിധ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്തയിനം പൂക്കളും സസ്യങ്ങളും മേളയിലെത്തും. മുപ്പതിനായിരം സ്ക്വയർ ഫീറ്റിലായി ഊട്ടി മാതൃകയിൽ ഒരുക്കിയ ഉദ്യാനവും പൂക്കളിലും പച്ചക്കറികളിലും തീർത്ത അനവധി ഇൻസ്റ്റലേഷനും ആദ്യമായി നഗരത്തിനു  കാണാൻ മേള അവസരം ഒരുക്കുന്നു. ഒപ്പം ടുലിപ്, ഓർക്കിഡ്, റോസ് എന്നിവയുടെ നീണ്ട നിരയ്ക്ക് പുറമേ കട്ട് ഫ്ളവേഴ്സ് ഷോ, ലാൻഡ് സ്കേപ്പിംഗ് ഷോ, എന്നിവയും മേളയിൽ ഉണ്ട് വ്യത്യസ്തങ്ങളായ സെൽഫി പോയിൻ്റുകൾ ഈ മേളയുടെ പ്രത്യേകതയാണ്.പുഷ്പോത്സവത്തോടനുബന്ധിച്ച് ഫാഷൻ ഷോ, പുഷ്പരാജാ- പുഷ്പറാണി മത്സരങ്ങൾ, കലാസന്ധ്യകൾ, നാടൻ - മലബാർ ഭക്ഷ്യമേള, പായസ മേള, ഗെയിംസ് ഷോ കൂടാതെ പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിരിക്കുന്ന ശില്പങ്ങളും മേളയെ വ്യത്യസ്തമാക്കും. ഡിസംബർ 1 മുതൽ 11 വരെ വേൾഡ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന മേളയിൽ മൂന്ന് ലക്ഷത്തോളം പുഷ്പ-കാർഷിക പ്രേമികളും വിദ്യാർത്ഥികളും ഭാഗമാകും. 
കേരളത്തിലും പുറത്തും പ്രശസ്തങ്ങളായ ഒട്ടേറെ ഫ്ളവർ ഷോകൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള ഇടുക്കി ആസ്ഥാനമായ മണ്ണാറത്തറയിൽ ഗാർഡൻസ് ഈ ഷോയിൽ പ്രധാന പങ്കാളിയാകുന്നു
തിരുവനന്തപുരം കലാ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ വിവിധ കാർഷിക, സഹകരണ, സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.. ദിവസവും രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശന സമയം .
കൂടുതൽ വിവരങ്ങൾക്ക്
7907031463, 9847010666