അനന്തപുരി പുഷ്പോത്സവവും പെറ്റ് ഷോയും നാളെ (ഡിസം.12) സമാപിക്കും

ചെടികൾക്കും ഫലവൃക്ഷത്തൈകൾക്കും വമ്പിച്ച വിലക്കുറവ്.
 
show

ലുലു മാളിനു സമീപമുള്ള വേൾഡ് മാർക്കറ്റ് മൈതാനിയിൽ നടക്കുന്ന പുഷ്പമേളയും അരുമപ്പക്ഷി ഓമന മൃഗ പ്രദർശനവും കാണാൻ വൻപിച്ച തിരക്ക്. ഇന്നു രാത്രി 10 ന് മേള സമാപിക്കും. ഇന്ന് ചെടികളും ഫലവൃക്ഷത്തൈകളും വലിയ വിലക്കുറവിൽ വാങ്ങാം. പുഷ്പമേളയോട് ചേർന്നുള്ള പ്രദർശ വിപണനമേളയിലും ഡിസ്കൗണ്ടുകൾ ധാരാളമുണ്ട്.

ഇന്ത്യയിലും വിദേശങ്ങളിലുമുള്ള അത്യപൂർവമായ പുഷ്പങ്ങൾ കൊണ്ട് ഒരുക്കിയിട്ടുള്ള ഇൻസ്റ്റലേഷനുകൾ ഈ പുഷ്പമേളയുടെ പ്രധാന ആകർഷണമാണ്.സെൽഫി പോയിൻ്റുകൾ ധാരാളമായി സെറ്റ് ചെയ്തിട്ടുണ്ട്. അത്യപൂർവമായ
വർണ്ണമത്സ്യങ്ങളും അരുമപ്പക്ഷികളും ഓമന മൃഗങ്ങളും ഒത്തുചേരുന്ന പെറ്റ് ഷോ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.ഇവയോടൊപ്പം സെൽഫി എടുക്കാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കുട്ടികൾക്കുള്ള ഗയിം ഷോകളും ഫുഡ് ഫെസ്റ്റിവലും പുഷ്പോത്സവ നഗരിയിലുണ്ട്.
 രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. മേളയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ഒട്ടേറെ സമ്മാനങ്ങളും നൽകുന്നു.