അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ് രഞ്ജിത്ത് എൻ.പി.സി.ക്ക്

 
ranjith

കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് മലയാള മനോരമ കണ്ണൂർ ബ്യൂറോ ചീഫ് റിപ്പോർട്ടർ രഞ്ജിത് എൻ പി സി ക്ക് .  കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥം രചിക്കുന്നതിനാണ്  ഫെല്ലോഷിപ്പ് ലഭിച്ചത്.  

2021 ൽ അന്തരിച്ച, ‘ദ ഹിന്ദു’ കേരള ബ്യൂറോചീഫ് എസ്. അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്ന്  വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെല്ലോഷിപ് ഏർപ്പെടുത്തിയത്. 50,000 രൂപയാണ് ഫെല്ലോഷിപ് തുക.

കേരള സർവകലാശാല ജേണലിസം വകുപ്പു മുൻമേധാവി പ്രൊഫ. വി. വിജയകുമാർ, പി.ആർ.ഡി. മുൻ അഡീഷണൽ ഡയറക്ടർ പി.എസ്.രാജശേഖരൻ, കേരള രാജ്ഭവൻ പി.ആർ.ഒ. എസ്.ഡി. പ്രിൻസ്, എസ്.എസ്.കെ. സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധു, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ്  ചെയർമാൻ സാനു ജോർജ്ജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ എന്നിവരടങ്ങിയ സമിതിയാണ്  ലഭിച്ച പ്രൊപ്പോസലുകൾ പരിശോധിച്ച്  രഞ്ജിത് എൻ പിസിയെ തെരഞ്ഞെടുത്തത്.