ആന്റി റാഗിങ്ങ് ഡേ SAl LNCPE യിൽ വിപുലമായി അഘോഷിച്ചു

 
lncp
lncp
സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ ദേശീയ റാഗിംഗ് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. 
റാഗിംഗിന്റെ വിപത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സുരക്ഷിത അന്തരീക്ഷം വളർത്തിയെടുക്കുന്നതും  ലക്ഷ്യമിട്ടായിരുന്നു പരിപാടി. SAI LNCPE റീജിയൺ പ്രിൻസിപ്പലും തലവനുമായ 
ഡോ. ജി. കിഷോർ അധ്യക്ഷ പ്രസംഗം നടത്തി. റാഗിംഗിനോട് ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത നിലപാടാണ്  സ്വീകരിക്കുന്നതെന്ന് ഡോ. ജി കിഷോർ പറഞ്ഞു. പരസ്പര ബഹുമാനം, സഹാനുഭൂതി, സൗഹൃദം എന്നിവ ഊട്ടിയുറപ്പിക്കുന്നതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. റാഗിങ്ങിന്റെ നിയമപരവും ധാർമ്മികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കഴക്കൂട്ടം എസ് ഐ അജിത്കുമാർ വിശദീകരിച്ചു. 
റാഗിംഗ് ഫലപ്രദമായി തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സ്വീകരിച്ച നടപടികളെക്കുറിച്ചും  വിശദീകരിച്ചു. 
അസിസ്റ്റന്റ് പ്രൊഫസർ ഡോ. സഞ്ജയ് കുമാർ പ്രജാപതി അടക്കമുള്ളവർ സംസാരിച്ചു.  ഭയമോ ഭീഷണിയോ കൂടാതെ വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക്, പാഠ്യേതര താൽപ്പര്യങ്ങൾ പിന്തുടരാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ SAI LNCPE പ്രശംസനീയമായ മാതൃകയാണ് തുടരുന്നത് .