DYFI ൽ നിന്ന് 50 ഓളം പേർ കോൺഗ്രസ്സിലേയ്ക്ക്
Mar 24, 2024, 23:26 IST

Dyfi ൽ നിന്ന് 50 ഓളം യുവാക്കൾ പാർട്ടി മാറി കോൺഗ്രസ്സിലേയ്ക്ക്. വർക്കല ശിവഗിരി രഘുനാഥപുരത്തെ 50 ഓളം വരുന്ന ചെറുപ്പക്കാരാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പാർട്ടി മാറി വന്ന ഇവരെ യു ഡി എഫ് ആറ്റിങ്ങൽ നിയോജകമണ്ഡലം സ്ഥാനാർഥി അടൂർ പ്രകാശ് ഷാൾ അണിയിച്ച് സ്വീകരിച്ചു.വർഷങ്ങളായി ഇവർ ഇടതു പക്ഷ യുവജന സംഘടനയിൽ പ്രവർത്തിച്ചു വന്നവരായിരുന്നു. ഇടത്പക്ഷത്തിന്റെ ദുർഭരണത്തിൽ മനസ്സ് മടിച്ചാണ് ഈ പാർട്ടി മാറ്റം. പാർട്ടി മാറി വന്ന ഷജീം ഷാജഹാനെ രഘുനാഥപുരം ബൂത്ത് പ്രസിഡന്റ് ആയി നിയമിച്ചു. റാഫി, കണ്ണൻ എന്നിവരെ വൈസ് പ്രസിഡന്റായും ഹംസയേ ജനറൽ സെക്രട്ടറിയായും തൻസീർ,അമൽ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ജ്യോതിഷിനെ ട്രെഷറർ ആയും തിരഞ്ഞെടുത്തു.