നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം: ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും

 
speaker
കേരള നിയമസഭ സംഘടിപ്പിക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും 23 ന് വൈകിട്ട് 3.30 ന് നടക്കും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങ് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും. ജനുവരി 7 മുതൽ 13 വരെ നടക്കുന്ന പുസ്തകോത്സവത്തിൽ ദേശീയ അന്തർദേശീയ എഴുത്തുകാരും സാംസ്കാരിക സാഹിത്യ മേഖലയിലെ പ്രശസ്ത വ്യക്തികളും നൂറ്റിയൻപതിലധികം പ്രസാധകരും പങ്കെടുക്കും