ആവണി ചിലങ്കകൾക്ക് തുടക്കമായി, വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഇനി നൃത്ത സന്ധ്യ വിരിയും

 
ppp

 വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ നൃത്ത പരിപാടിയായ ആവണി ചിലങ്കകൾക്ക് തുടക്കമായി.ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ നൃത്ത സന്ധ്യ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ് പ്രദീപ് അധ്യക്ഷത  വഹിച്ചു.വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് മനേക്ഷ് സ്വാഗതം ആശംസിച്ചു.

ഓണത്തിരക്കുകളിലേക്ക് നഗരം അലിഞ്ഞു  ചേരുന്നതിനു മുൻപ് കേരളത്തിന്റെ തനത് നൃത്ത രൂപങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് കലസ്വാദകർക്ക് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടനദിനം പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണൻ  കൂത്തമ്പലത്തിലെ നിറഞ്ഞ സദസ്സ് മുന്നിൽ മോഹിനിയാട്ടം അവതരിപ്പിച്ചതോടെ രണ്ട് ദിവസത്തെ നൃത്ത സന്ധ്യയ്ക്ക് നൂപുര ധ്വനി തെളിഞ്ഞു. രണ്ടാം ദിവസമായ ഓഗസ്റ്റ് 18 ന് വൈകിട്ട് 6.30 ന് പ്രശസ്ത നർത്തകി ഡോ. രാജി സുബിന്റെ കേരള നടനം അരങ്ങേറും.