വൈലോപ്പിള്ളി ഭവനിൽ ആവണി ചിലങ്കകൾ നൃത്തസന്ധ്യക്ക് ആഗസ്റ്റ് 17 ന് തുടക്കമാകും

 
pix

ചിങ്ങ മാസത്തെ വരവേൽക്കാൻ ഒരുങ്ങുന്ന അനന്തപുരിക്ക് ലാസ്യ നടനത്തിന്റെ രാവുകൾ സമ്മാനിക്കാൻ സാംസ്‌കാരിക വകുപ്പ് ആവണി ചിലങ്കകൾ എന്ന പേരിൽ നൃത്ത സന്ധ്യ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധോദ്ദേശ്യ സാംസ്കാരിക സമുച്ചയമായ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചിങ്ങമാസത്തിലെ ആദ്യ സന്ധ്യയിൽ പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടവും രണ്ടാം സന്ധ്യയിൽ പ്രശസ്ത നർത്തകി ഡോ. രാജി സുബിന്റെ കേരള നടനവും അരങ്ങേറും.

2023 ആഗസ്റ്റ് 17, 18 തീയതികളിൽ വൈകുന്നേരം 6.30 ന് വൈലോപ്പിള്ളി സംസ്കൃതി ഭവൻ കൂത്തമ്പല ത്തിൽ അരങ്ങേറുന്ന ആവണിച്ചിലങ്കകൾ എന്ന നൃത്തസന്ധ്യ കലസ്വാദകർക്ക് സമ്മാനിക്കുക പുത്തൻ ദൃശ്യാനുഭവം. പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 17 വൈകിട്ട് 6 മണിക്ക്  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ്‌ അധ്യക്ഷത വഹിക്കും. ,  വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ്. മനേക്ഷ് സ്വാഗതം ആശംസിക്കും.