വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ആവണി ചിലങ്കകൾ നൃത്ത സന്ധ്യ സമാപിച്ചു

 
dance

വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ  സംസ്ഥാന സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ആവണി ചിലങ്കകൾ  നൃത്തസന്ധ്യക്ക് സമാപനം. ഡോ. രാജി സുബിന്റെ കേരളനടനമാണ് അവസാന ദിനം കൂത്തമ്പലത്തിൽ അരങ്ങേറിയത്. പ്രശസ്ത കവി ഒ. എൻ. വി കുറുപ്പ് രചിച്ച കേശമിതു കണ്ടുവോ എന്ന കൃതിയുടെ നൃത്താവിഷ്കാരവും സ്വാതി തിരുനാൾ രചിച്ച കീർത്തനത്തെ ആസ്പദമാക്കി ഗംഗാദേവിയെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ഒരു അവതരണവും കേരള നടനത്തിൽ ഉൾപ്പെടുത്തിയിരുന്നു.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന  നൃത്ത സന്ധ്യ കാഴ്ചക്കാരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു.

dance

ആഗസ്റ്റ് 17 ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ ആണ് ആവണി ചിലങ്കകൾ ഉദ്ഘാടനം ചെയ്തത്. കേരളം നാടകത്തിന് പുറമേ ഉദ്ഘാടന ദിനം പ്രശസ്ത നർത്തകി  സിത്താര ബാലകൃഷ്ണന്റെ മോഹിനിയാട്ടവും അരങ്ങേറിയിരുന്നു. ഓഗസ്റ്റ് 17,18 തീയതികളിൽ വൈകുന്നേരം 6.30 ന് കൂത്തമ്പലത്തിൽ ആയിരുന്നു നൃത്ത പരിപാടി നടന്നത്.