ഇന്ത്യയിൽ നിന്ന് ഒന്നാമനായി ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് കോൺഫറൻസിൽ കേരളം

 
vasavan

പതിനൊന്നാമത് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോൺഫറൻസ്  അവസാനിച്ചപ്പോൾ തെളിഞ്ഞത് ഇന്ത്യയിൽ സഹകരണമേഖലയിൽ ഒന്നാമത് കേരളംമാത്രം. കേന്ദ്രസർക്കാരിന് ഇന്ത്യൻ സഹകരണനേട്ടമായി രാജ്യാന്തരവേദിയിൽ അവതരിപ്പിക്കാൻ ഉണ്ടായിരുന്നത് കേരളത്തിലെ സഹകരണസംഘങ്ങളുടെ പ്രവർത്തന പദ്ധതികളും അതിലൂടെ സംസ്ഥാനം കൈവരിച്ച പുരോഗതിയുമായിരുന്നു. 
 
ഇന്ത്യൻസംഘത്തെ നയിച്ചത് കേരളസഹകരണമന്ത്രിയും കേന്ദ്രസഹകരണ മന്ത്രലയത്തിന്റെ പ്രതിനിധിയുമായിരുന്നു. കേരളത്തിൻറെ സഹകരണ മേഖലയുടെ കരുത്തിന്  ലഭിച്ച അംഗീകാരം കൂടിയാണ് ഈ ക്ഷണം.

ഏഷ്യാപസഫിക്ക് രാജ്യങ്ങളിലെ സഹകരണമേഖലയുടെ വളർച്ചയെയും സാമൂഹ്യപങ്കാളിത്തത്തെക്കുറിച്ചും ഐക്യരാഷ്ട്ര സഭയ്ക്കും ഇന്റർ നാഷ്ണൽ കൊപറേറ്റീവ് യൂണിയനും അവരുടെ നയരൂപീകരണത്തിനു വേണ്ട ആശയപരമായ സംഭാവനകൾ നൽകുന്ന വേദിയിലാണ് പ്രാഥമിക സഹകരണസംഘങ്ങൾ ഗ്രാമീണമേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ, കേരളാബാങ്ക്, ഊരാളുങ്കൽ തുടങ്ങിയ മികവുകൾ ചർച്ചയായത്.
   29 രാജ്യങ്ങളിൽ നിന്നുള്ള സഹകരണകാര്യ ചുമതലയുള്ള മന്ത്രിമാർ പങ്കെടുത്ത കോൺഫറൻസിലാണ് കേരളസഹകരണ വകുപ്പിനും മന്ത്രി വി എൻ വാസവന് സംസ്ഥാനത്തെ  സഹകരണനേട്ടങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞത്. രാജ്യാന്തരതല വേദിയിൽ സഹകരണരംഗത്തെ ഇടപെടലുകളിൽ വിജയം നേടിയ കേരളത്തിനെ നേടങ്ങൾ അവതരപ്പിക്കാൻ ക്ഷണിച്ചത് സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിനെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടികൂടിയായി. 

വിപുലമായജനകീയ അടിത്തറയുള്ള കേരള സഹകരണപ്രസ്ഥാനത്തിന്റെ ഇടപെടലുകളെക്കുറിച്ച് മന്ത്രി നടത്തിയ അവതരണം അതീവശ്രദ്ധയോടയും കൗതുകത്തോടെയുമാണ് ഇതരരാജ്യങ്ങളുടെ പ്രതിനിധികൾ ശ്രവിച്ചത്. സഹകരണ മേഖലയിലെ കേരളത്തിൻറെ ശക്തമായ പാരമ്പര്യത്തെക്കുറിച്ചും, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സഹകരണ മേഖല സൂക്ഷ്മമായി നടത്തുന്ന ഇടപെടലുകളെ സംബന്ധിച്ചും വിശദമായിത്തന്നെ കേരളം അവതരിപ്പിച്ചു. 2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി വഴി 2292 വീടുകൾ സഹകരണ മേഖല നിർമ്മിച്ചു നൽകിയത്. കൊവിഡ്  കാലത്ത്  സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ താങ്ങായത് കേരള ബാങ്ക് രൂപീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ. 
  വനിതാ ശാക്തീകരണത്തിൽ മുറ്റത്തെ മുല്ലപദ്ധതി അടക്കം കേരളത്തിലെ സഹകരണ മേഖലയുടെ ഇടപെടൽ കുറഞ്ഞ പലിശയ്ക്ക് വായ്പകൾ നൽകുന്ന പദ്ധതി എന്നിവയും അതിന്റെ നേട്ടങ്ങളും മന്ത്രി കോൺഫറൻസിൽ വിശദമാക്കി.
 വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നൽകി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണമൊരുക്കാനും, ആരോഗ്യരംഗത്തും കാര്യക്ഷമമായി ഇടപെടാനും സഹകരണമേഖലയ്ക്കായി എന്ന കാര്യം ചർച്ചകളിൽ ഉയർത്തിക്കാണിക്കപ്പെട്ടു. 
 വിദ്യാഭ്യാസ,ആരോഗ്യമേഖലയിൽ ഉൾപ്പെടെ കാലാനുസൃതമായ മാറ്റങ്ങളോടെ കേരളത്തിൻറെ സഹകരണമേഖല കൂടുതൽ വൈവിധ്യവൽക്കരിക്കപ്പെടുന്ന കാര്യങ്ങളും മന്ത്രി വി.എൻ വാസവൻ വിശദമായി അവതരിപ്പിച്ചു. 

സഹകരണരംഗത്തെ ചില മോശം പ്രവണതകൾ ഉണ്ടായപ്പോൾ അതിനെ ഉയർത്തിക്കാട്ടി കേരളത്തെ ഇകഴ്ത്താനും കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനും ശ്രമിച്ചവർക്കുള്ള മറുപടിയാണ് രാജ്യന്തര കൊൺഫറൻസിൽ കേരളത്തിന് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി വി എൻ. വാസവൻ പറഞ്ഞു.
വിപുലമായ വൈവിധ്യവൽക്കരണത്തിന് തയ്യാറെടുക്കുന്ന കേരളത്തിൻറെ സഹകരണ മേഖലയ്ക്ക് ഏഷ്യ പസഫിക് സഹകരണ കോൺഫറൻസിലെ അനുഭവങ്ങളും പിന്തുണയും കൂടുതൽ കരുത്ത് പകരുമെന്നും അദേഹം വ്യക്തമാക്കി.