സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കമെന്ന് മുഖ്യമന്ത്രി
സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിന് എതിരായ സമരങ്ങളുടെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായാണ്. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടിവരുന്നു. ഉത്തരവാദിത്തമുള്ള കേന്ദ്ര സര്‍ക്കാരിന് ചേരുന്ന നടപടികളല്ല ഇത്. ലൈഫ് മിഷന്‍ വീടുകള്‍ ഒൗദാര്യമായി നല്‍കുന്ന എന്ന പ്രതീതി കേന്ദ്രം ഉണ്ടാക്കുന്നു. ബ്രാന്‍ഡിങ് ഇല്ലെങ്കില്‍ നാമമാത്രവിഹിതം തരില്ലെന്ന് കേന്ദ്രം ശഠിക്കുന്നു. ഇത് കേരളം അനുവദിക്കില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. സംസ്ഥാന സർക്കാർ ഡല്‍ഹിയില്‍ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ള തുകയുടെ കണക്ക് വിശദമാക്കി മുഖ്യമന്ത്രിയുടെ പ്രസംഗം . ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്ത് വായ്പയെടുക്കല്‍ പരിമിതപ്പെടുത്തുന്നു.. പ്രളയസമയത്ത് തന്ന ഭക്ഷ്യധാന്യത്തിന്‍റെ പണം പോലും പിടിച്ചുപറിച്ചു. തനത് വരുമാനം കൂട്ടി ക്ഷേമപ്രവര്‍ത്തനം നടത്തിയതോ സാമ്പത്തിക കെടുകാര്യസ്ഥതയോഎന്ന് മുഖ്യമന്ത്രി ചോദിച്ചു. നേട്ടങ്ങളുടെ പേരിലും രാഷ്ട്രീയത്തിന്‍റെ പേരിലും കേരളത്തെ ശിക്ഷിക്കുന്നു. സമരം രാഷ്്ട്രീയപ്രേരിതം എന്ന് പറയുന്നത് മനുഷ്യത്വമില്ലായ്മ എന്ന് പ്രതിപക്ഷത്തിന് മറുപടി. സമരത്തിന് നിര്‍ബന്ധിതരായി. കേരളത്തിന്‍റെ സ്ഥിതി ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ഒരുവര്‍ഷം. ഗവര്‍ണര്‍ക്ക് കേരളത്തില്‍ ചെലവഴിക്കാന്‍ സമയമില്ലെന്ന് മുഖ്യമന്ത്രി. ഭൂരിഭാഗം സമയവും ഗവര്‍ണര്‍ കേരളത്തിനുപുറത്താണ്. ഇന്നും ഡല്‍ഹിയിലുണ്ട്. ചിലര്‍ ചോദിച്ചു നിങ്ങളുടെ സമരം കാണാന്‍ വന്നതോ എന്ന്.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സംസ്ഥാന സർക്കാർ ഡല്‍ഹിയില്‍ സമരം നടത്തിയത്. കേരളാ ഹൗസില്‍ നിന്നും പ്രകടനമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ജന്ദർമന്ദിറിലെത്തി. മറ്റ് എല്‍.ഡി.എഫ്. ജനപ്രതിനിധികളും പങ്കെടുക്കുന്നു. മുഖ്യമന്ത്രി സമരം ഉദ്ഘാടനം ചെയ്തു. യുവജന സംഘടനകളും മലയാളി അസോസിയേഷനുകളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കറുത്തവസ്ത്രമിട്ട് ഡിഎംകെ മന്ത്രി വേദിയില്‍. പിന്തുണയുമായി ഫറൂഖ് അബ്ദുല്ലയും സമരത്തിനെത്തി.