ഭീമന്‍ രഘു എകെജി സെൻ്ററിൽ

ഇനി സി.പി.എമ്മിനൊപ്പം
 
f
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കണ്ടു
ബിജെപി വിട്ട് സിപിഎമ്മില്‍ ചേരാന്‍ തീരുമാനമെടുത്ത നടന്‍ ഭീമന്‍ രഘു ഇന്ന് എകെജി സെന്ററിലെത്തി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിക്കൊപ്പമാണ്   എത്തിയത് ചുവന്ന പൊന്നാട അണിയിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ തന്നെ സ്വീകരിച്ചതായി ഭീമൻ രഘു പറഞ്ഞു, സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു താൻ ബിജെപിക്കാരനായി പോയപ്പോ ഇപ്പൊ സിനിമയൊന്നും ഇല്ലേയെന്ന് പലയിടത്തും പലരും ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.