ഗവർണർക്ക് വമ്പൻ തിരിച്ചടി:
Mar 24, 2023, 13:55 IST
കേരള സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയിൽനിന്ന് വീണ്ടും വമ്പൻ തിരിച്ചടി.
കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി. നടപടി ചട്ടവിരുദ്ധമെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു. ജസ്‌റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ കെടിയു സിൻഡിക്കേറ്റ് തിരുമാനം സസ്‌പെൻഡ് ചെയ്‌ത ഗവർണറുടെ നടപടിയും കോടതി റദ്ദാക്കിയിരുന്നു.