ബ്രഹ്മപുരം തീപിടിത്തം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ

 
pix

 ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. 500 കോടി രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകി. കേരളത്തിലെ ഭരണ നിർവ്വഹണത്തിലെ വീഴ്ചയാണിതെന്നും കോടതി വിമർശിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിലാണ് വിമർശനം.

വാർത്തകളുടെ പശ്ചാത്തലത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ
കേസെടുത്തത്. ജസ്റ്റിസ് എ കെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിമർശനം.