ബ്രഹ്മപുരം തീപിടുത്തം; അട്ടിമറി നടന്നിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്

 
fair

ബ്രഹ്മപുരം തീപിടിത്തത്തിൽ അട്ടിമറി നടന്നിട്ടില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടിത്തത്തിന് കാരണം. മാലിന്യത്തിൻ്റെ അടി തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്‍റിൽ കൂടുതൽ തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പ്ലാന്‍റിലെ ജീവനക്കാരുടെയും കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. സി.സി.ടി.വി കാമറകളും മൊബൈൽ ഫോണുകളും പരിശോധിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് അട്ടിമറി നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ട് നൽകിയതെന്ന് പൊലീസ് പറഞ്ഞു.