എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡറായി ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു
Jun 30, 2023, 17:01 IST

എൻ.സി.സി ഗ്രൂപ്പ് കമാൻഡറായി ബ്രിഗേഡിയർ ആനന്ദ് കുമാർ ഇന്ന് ചുമതലയേറ്റു.
ആർമിയിലെ എയർ ഡിഫൻസ് കോർപ്‌സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം വടക്ക്-കിഴക്ക് മേഖലയിലെ സേവനത്തിന് ശേഷമാണ് ഇവിടെ ചുമതലയേൽക്കുന്നത്. തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയും മാർ ഇവാനിയോസ് കോളേജിലെയും, കാര്യവട്ടത്തെ കേരള സർവ്വകലാശാല കാമ്പസിലെയും പൂർവ്വ വിദ്യാർത്ഥിയുമായ ബ്രിഗേഡിയർ, കമ്മ്യൂണിക്കേഷൻ & ജേണലിസം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒന്നാം റാങ്കും സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലായി 15000-ലധികം എൻ.സി.സി കേഡറ്റുകൾ തിരുവനന്തപുരം ഗ്രൂപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്.