എഡില്‍വെയ്‌സ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു

 
pix

 മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡില്‍വെയ്‌സ് ആകര്‍ഷകമായ വരുമാനം നല്‍കുന്ന ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് അവതരിപ്പിച്ചു. 25 മുതല്‍ 30 വരെ മികച്ച ഓഹരികള്‍ മാത്രം ഉള്‍പ്പെടുന്ന പോര്‍ട്‌ഫോളിയോ ആണ് ഈ മള്‍ട്ടി-ക്യാപ് മുച്വല്‍ ഫണ്ട്. ജൂലൈ 12 മുതല്‍ 25 വരെ നിക്ഷേപിക്കാം. മികച്ച ബ്രാന്‍ഡ് മൂല്യം, മികച്ച വിപണി വിഹിതം, നവീനാശയം എന്നീ നിക്ഷേപ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്ന തെരഞ്ഞെടുത്ത മികച്ച ഓഹരികളിലാണ് ഈ നിക്ഷേപം എന്നതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച ദീര്‍ഘകാല വരുമാനം നല്‍കുന്നു.

"ബഹുവിധ പരിഷ്‌കരണങ്ങളിലൂടെ ഇന്ത്യയില്‍ ബിസിനസ് വളര്‍ച്ച മികച്ച കാലഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കുകയാണ്. ഈ വളര്‍ച്ച തുറന്നിടുന്ന പ്രധാന നിക്ഷേപ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനാണ് ശരിയായ സമയത്തു തന്നെ ഞങ്ങള്‍ എഡില്‍വെയ്‌സ് ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് അവസരിപ്പിച്ചിരിക്കുന്നത്"- എഡില്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാധിക ഗുപ്ത പറഞ്ഞു.