കുതിച്ചുയർന്ന് സ്വർണ വില

രണ്ട് ദിവസത്തിനിടെ 560 രൂപയുടെ വർധന
 
gold

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ശനിയാഴ്ച പവന് 320 രൂപയുടെ വർധനവുണ്ടായിരുന്നു. സംസ്ഥാനത്ത് 41,000 രൂപയ്ക്ക് മുകളിലാണ് സ്വർണ വില. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 41,280 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 30 രൂപ കൂടി. ശനിയാഴ്ച പവന് 40 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില 5160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4265 രൂപയാണ്.