'ദി സ്റ്റൈല്‍ എഡിറ്റ്' - അനന്യ പാണ്ഡേയുമായി എയര്‍ ബിഎന്‍ബി കൈകോര്‍ക്കുന്നു

 
ananya


 
കൊച്ചി: ബോളിവുഡ് ഫാഷന്‍ ഐക്കണ്‍ ആയ അനന്യ പാണ്ഡേ ഡെല്‍ഹിയിലെ ഒരു എയര്‍ബിഎന്‍ബിയില്‍  എക്‌സ്‌ക്ലൂസീവായി ഫാഷന്‍ ആന്‍ഡ് ഗ്ലോ അപ്പ് ഷോ, അനന്യാസ് സ്റ്റൈല്‍ എഡിറ്റ് അവതരിപ്പിക്കുന്നു. എയര്‍ബിഎന്‍ബിയിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക്  ഈ പരിപാടിയുടെ മുന്‍നിര സീറ്റ് ലഭിക്കാന്‍ എയര്‍ബിഎന്‍ബി അവസരം ഒരുക്കുന്നു. നാല് പേര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. .  http://airbnb.com/ananya എന്ന വൈബ്‌സൈറ്റ് വഴി ഓഗസ്റ്റ് 21-ന് രാവിലെ 11 മണി മുതല്‍ ബുക്ക് ചെയ്യാം.

 
ഫാഷന്‍ പ്രേമികള്‍ക്കും, ഗ്ലാമര്‍ ലോകത്ത് സ്വന്തം ഇടം ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, ആരാധകര്‍ക്കും 4 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അവരുടെ സ്റ്റൈല്‍ പ്രപഞ്ചത്തിലേക്ക് പ്രവേശനം ലഭിക്കും.