ഇന്ത്യന്‍ 'എന്‍ജിഓ'കള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി

 
airbnb
airbnb

കൊച്ചി- എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ടിലൂടെ എട്ട് ഇന്ത്യന്‍ നോണ്‍-പ്രോഫിറ്റ് സംഘടനകള്‍ക്ക് സഹായവുമായി എയര്‍ബിഎന്‍ബി. പ്രാദേശിക സമൂഹങ്ങളെയും അവിടെ താമസിക്കുന്ന ആളുകളെയും പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സംരംഭമാണ് 2020-ല്‍ ആരംഭിച്ച എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ട്.  സാമ്പത്തിക ശാക്തീകരണം, സുസ്ഥിരത, ഗ്രാമീണ ടൂറിസം, പരിസ്ഥിതി സുസ്ഥിരത, ദുരുപയോഗവും ചൂഷണവും അവസാനിപ്പിക്കല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ് ഈ വര്‍ഷം സഹായത്തിനായി തിരഞ്ഞെടുത്തത്.

ഗൂഞ്ച്, ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച്, ആക്സസ് ഡെവലപ്‌മെന്റ് സര്‍വീസസ്, കീസ്റ്റോണ്‍ ഫൗണ്ടേഷന്‍, സ്ത്രീമുക്തി സംഘടന, ആസ്മാന്‍ ഫൗണ്ടേഷന്‍, പ്രോത്സാഹന്‍ ഇന്ത്യ ഫൗണ്ടേഷന്‍, നവഗുരുകുല്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍ എന്നീ സംഘടനകള്‍ക്കാണ് ഈ വര്‍ഷത്തെ എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ട് വഴി സഹായം നല്‍കുന്നത്. 'എയര്‍ബിഎന്‍ബി കമ്മ്യൂണിറ്റി ഫണ്ടിലൂടെ അര്‍ഹരായ സംഘടനകളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എയര്‍ ബിഎന്‍ബി ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ കണ്‍ട്രി ഹെഡ് അമന്‍പ്രീത് ബജാജ് പറഞ്ഞു