ബ്ലിങ്കിറ്റുമായി ചേർന്ന് എയർടെൽ സിം കാർഡുകൾ വെറും 10 മിനിറ്റിനുള്ളിൽ ഉപഭോക്താക്കളുടെ വീടുകളിൽ

കോഴിക്കോട്: : പത്ത് മിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് സിം കാർഡുകൾ എത്തിക്കുന്നതിനായി ദ്രുത വാണിജ്യ പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റുമായുള്ള പങ്കാളിത്തം ഭാരതി എയർടെൽ ഇന്ന് പ്രഖ്യാപിച്ചു. ഒരു ടെല്കോയുടെ ഇത്തരത്തിലുള്ള ആദ്യ സേവനമായ ഇത് ഇപ്പോൾ രാജ്യത്തെ 16 നഗരങ്ങളിൽ സജീവമാണ്, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ നഗരങ്ങളും പട്ടണങ്ങളും ചേർക്കാനും സേവനദാതാക്കൾക്ക് പദ്ധതിയുണ്ട്.
ഈ സഹകരണം ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്താവുന്നതാണ്. കാരണം ഇത് ഉപയോക്താക്കൾക്ക് 10 മിനിറ്റിനുള്ളിൽ സിം കാർഡുകൾ അവരുടെ വീട്ടുവാതിൽക്കൽ 49 രൂപ നിരക്കിൽ സ്വീകരിക്കാൻ പ്രാപ്തമാക്കുന്നു. സിം കാർഡ് വിതരണം ചെയ്തതിന് ശേഷം, ആധാർ അടിസ്ഥാനമാക്കിയുള്ള കെവൈസി പ്രാമാണീകരണത്തിലൂടെ ലളിതമായ ആക്ടിവേഷൻ നടപടികൾ പാലിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് നമ്പർ ആകെറ്റീവാക്കാൻ കഴിയും. ഉപയോക്താക്കൾക്ക് പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് തിരഞ്ഞെടുക്കാനോ എയർടെൽ നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നതിനായി ഒരു എംഎൻപി ട്രിഗർ ചെയ്യാനോ ഓപ്ഷൻ ഉണ്ടായിരിക്കും. പ്രക്രിയ കാര്യക്ഷമമാക്കുന്നതിന്, ഉപഭോക്താക്കൾക്ക് ഓൺലൈൻ ലിങ്ക് ആക്സസ് ചെയ്യാനും തടസ്സമില്ലാത്ത ആക്റ്റിവേഷൻ എക്സ്പീരിയാൻസിനായി ആക്റ്റിവേഷൻ വീഡിയോ കാണാനും കഴിയും.
കൂടാതെ, അത്തരത്തിൽ ചെയ്യുന്ന എല്ലാ ആക്ടിവേഷനുകൾക്കും എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും അവർക്ക് ആവശ്യമായ ഏത് സഹായത്തിനും എയർടെൽ താങ്ക്സ് ആപ്പ് വഴി ഹെൽപ്പ് സെന്റർ ആക്സസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. പുതിയ ഉപഭോക്താക്കൾക്ക് സഹായം ആവശ്യമെങ്കിൽ 9810012345 എന്ന നമ്പറിൽ വിളിച്ച് പിന്തുണയുമായി ബന്ധപ്പെടാം. സിം കാർഡിന്റെ ഡെലിവറിക്ക് ശേഷം, സുഗമവും തടസ്സരഹിതവുമായ പരിവർത്തനം ഉറപ്പാക്കുന്നതിന് ഉപഭോക്താക്കൾക്ക് 15 ദിവസത്തിനുള്ളിൽ സിം ആക്ടിവേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.
"എയർടെല്ലിൽ ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഉപഭോക്തൃ ജീവിതം ലളിതമാക്കുക എന്നതാണ് പ്രധാനം. 16 നഗരങ്ങളിലുടനീളമുള്ള ഉപഭോക്താക്കളുടെ വീടുകളിലേക്ക് 10 മിനിറ്റ് സിം കാർഡ് ഡെലിവറിക്കായി ബ്ലിങ്കിറ്റുമായി പങ്കാളിയാകാൻ ഇന്ന് ഞങ്ങൾക്ക് സന്തോഷമുണ്ട്, കാലക്രമേണ ഈ പങ്കാളിത്തം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, കണക്റ്റഡ് ഹോംസ് സിഇഒയും ഭാരതി എയർടെൽ മാർക്കറ്റിംഗ് ഡയറക്ടറുമായ സിദ്ധാർത്ഥ് ശർമ അഭിപ്രായപ്പെട്ടും
ഉപഭോക്താക്കളുടെ സമയവും ബുദ്ധിമുട്ടും ലാഭിക്കുന്നതിനായി, തിരഞ്ഞെടുത്ത നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് സിം കാർഡുകൾ നേരിട്ട് എത്തിക്കുന്നതിന് എയർടെല്ലുമായി സഹകരിക്കുന്നതിന് തയ്യാറാണെന്ന് ബ്ലിങ്കിറ്റ് സ്ഥാപകനും സി ഇ ഒയുമായ അൽബീന്ദർ ധിൻഡ്സ പറഞ്ഞു. “ബ്ലിങ്കിറ്റ് ഡെലിവറി കൈകാര്യം ചെയ്യുന്നു, അതേസമയം എയർടെൽ ഉപഭോക്താക്കൾക്ക് സ്വയം-കെ വൈ സി പൂർത്തിയാക്കാനും സിം സജീവമാക്കാനും പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കാനും എളുപ്പമാക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സൌകര്യാർത്ഥം നമ്പർ പോർട്ടബിലിറ്റി തിരഞ്ഞെടുക്കാനും കഴിയും.
ഈ ലോഞ്ചിന്റെ ആദ്യ ഘട്ടത്തിൽ ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ്, സോണിപത്ത്, അഹമ്മദാബാദ്, സൂറത്ത്, ചെന്നൈ, ഭോപ്പാൽ, ഇൻഡോർ, ബെംഗളൂരു, മുംബൈ, പൂനെ, ലഖ്നൌ, ജയ്പൂർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ മെട്രോപോളിസുകൾ ഉൾപ്പെടെ 16 പ്രധാന നഗരങ്ങളിൽ സിം ഡെലിവറി സേവനം ലഭ്യമാകും.