'അതിശയിപ്പിക്കുന്ന വിധം രൂപകൽപ്പന ചെയ്‌തതും നീണ്ടു നിൽക്കുന്ന തരത്തിൽ നിർമ്മിച്ചതുമായ' നൂതന ഘനജല സംരക്ഷണ സോളാരിയം ബ്ലേസ് അവതരിപ്പിക്കുന്നു ക്രോംപ്ടൺ
ആധുനിക ഇന്ത്യൻ വീടുകൾക്ക് ഈടുനിൽക്കുന്നതും കാര്യക്ഷമവുമായ വാട്ടർ ഹീറ്റിംഗ് വാഗ്ദാനം ചെയ്യുന്നു ആന്റി-സ്കെയിൽ സാങ്കേതികവിദ്യയും 3കെഡബ്ല്യു അതിവേഗ ചൂടാക്കലും ഉള്ള സോളാരിയം ബ്ലേസ്

കൊച്ചി – ജീവിതശൈലീ വിപുലീകരണമായി ഉപകരണങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ യഥാർത്ഥ നവീകരണം എന്നാൽ പ്രകടനം മാത്രമല്ല, ദൈനംദിന ജീവിതത്തെ ഉയർത്തുന്ന ഡിസൈനുകളുമാണ്. അതിനാൽ അതിശയകരമായ സ്വർണ്ണ മെറ്റാലിക് ഫിനിഷും കരുത്തുറ്റ ആന്റി-സ്കെയിൽ സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന, ഘനജല വെല്ലുവിളി നേരിടാൻ കെൽപ്പുള്ള ഒരു പുതിയ സോളാരിയം ബ്ലേസ് പുറത്തിറക്കുന്നു ഉപഭോക്തൃ വൈദ്യുതോപകരണങ്ങളിൽ ഇന്ത്യയുടെ വിശ്വസ്ത നാമമായ ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. മിനുസമാർന്നതും ഒതുക്കമുള്ളതുമായ രൂപവും സമകാലിക ഇന്റീരിയറുകളിൽ എളുപ്പത്തിൽ യോജിക്കുന്ന പ്രീമിയം സൗന്ദര്യവും ഉള്ള ഈ ഉൽപ്പന്നം 'അതിശയിപ്പിക്കാൻ രൂപകൽപ്പന ചെയ്‌തതും നീണ്ടു നിൽക്കാൻ നിർമ്മിച്ചതുമാണ്' - ആധുനിക ഇന്ത്യൻ വീടുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, പ്രത്യേകിച്ച് ജലത്തിന്റെ ഗുണനിലവാരം പ്രവചനാതീതമാകുന്ന മഴക്കാലത്ത്, സുന്ദര ചാരുതയും എഞ്ചിനീയറിംഗ് ശക്തിയും ഒരുമിച്ച് കൊണ്ടുവരുന്നു.
ഇന്നത്തെ വീടുകൾക്ക് പ്രവർത്തനക്ഷമതയോടൊപ്പം അവയുടെ ഇന്റീരിയറിന് യോജിക്കുന്നതുമാകണം ഉപകരണങ്ങൾ. പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നഗരവൽക്കരണം അതിവേഗം വികസിക്കുമ്പോൾ, കുഴൽക്കിണർ വെള്ളത്തെ ആശ്രയിക്കുന്നത് ഗണ്യമായി ഉയർന്നിരിക്കുന്നു - ദൈനംദിന ഉപയോഗത്തിൽ ഘനജലത്തിന്റെ വർദ്ധിച്ചുവരുന്ന വെല്ലുവിളിയും ഇതോടൊപ്പം കൊണ്ടുവരുന്നു. ജലസ്രോതസ്സിലെ ഈ മാറ്റം വീടുകളിൽ ഘനജലം പതിവാക്കി മാറ്റി, ഉയർന്ന ധാതുക്കളുടെ അളവ് ഉപകരണങ്ങളിൽ, പ്രത്യേകിച്ച് വാട്ടർ ഹീറ്ററുകളിൽ സ്ഥിരമായ സ്കെയിൽ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു. കാലക്രമേണ, ഇത് ചൂടാക്കൽ കാര്യക്ഷമത കുറയുന്നതിനും, ഉയർന്ന ഊർജ്ജ ഉപയോഗത്തിനും, പതിവ് അറ്റകുറ്റപ്പണികൾക്കും കാരണമാകുന്നു. വളരുന്ന ഈ ആശങ്ക മനസ്സിലാക്കിക്കൊണ്ട്, ക്രോംപ്ടൺ ചൂടാക്കൽ ഘടകത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ആന്റി-സ്കെയിൽ കോട്ടിംഗ് ഉള്ള സോളാരിയം ബ്ലേസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് 2000 പിപിഎം വരെ ടിഡിഎസ് ലെവലുകളുള്ള ഘനജല സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കുന്നു. ഈ പരിഹാരം ചൂടാക്കൽ പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, സ്കെയിൽ അടിഞ്ഞു കൂടുന്നത് കുറയ്ക്കുകയും, ചൂടാക്കൽ മൂലകത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും, ആവർത്തിച്ചുള്ള സർവീസിംഗ് ഇല്ലാതെ സ്ഥിരമായ ഉപയോഗം ഉറപ്പാക്കുകയും ചെയ്യുന്നു. മാത്രമല്ല, അതിന്റെ മനോഹരമായ രൂപകൽപ്പന ആധുനിക വീടുകൾക്ക് അനുയോജ്യവുമാക്കുന്നു - ഉപയോഗക്ഷമതയും രൂപഭംഗിയും ഒരുമിച്ച് കൊണ്ടുവരുന്നു.
വാട്ടർ ഹീറ്ററുകളിലെ ഉദ്ദേശ്യപൂർണ്ണമായ രൂപകൽപ്പനയിലും ദീർഘകാല പ്രകടനത്തിലും ക്രോംപ്ടൺ കാട്ടുന്ന ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു ഈ നവീകരണം. സോളാരിയം ബ്ലേസിന്റെ ചില പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
- ആന്റി-സ്കെയിൽ സാങ്കേതികവിദ്യ: കഠിന ജല സാഹചര്യങ്ങളെ സഹിക്കാൻ സജ്ജീകരിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യ, അവശിഷ്ടങ്ങളും സ്കെയിൽ അടിഞ്ഞുകൂടലും ചെറുക്കാൻ സഹായിക്കുന്നു – കുഴൽക്കിണർ വെള്ളത്തെ ആശ്രയിക്കുന്ന പ്രദേശങ്ങളിലും പ്രത്യേകിച്ച് മഴക്കാലത്ത് ടിഡിഎസ് തോതുകൾ പലപ്പോഴും ഉയരുമ്പോൾ ഉണ്ടാകുന്ന ഒരു സാധാരണ പ്രശ്നമാണിത്. ഇത് ചൂടാക്കൽ കാര്യക്ഷമത നിലനിർത്താൻ സഹായിക്കുന്നു. പതിവ് അറ്റകുറ്റപ്പണികളുടെ ആവശ്യകത കുറയ്ക്കുന്നു, കൂടാതെ ഉൽപ്പന്നത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
- പ്രീമിയം സൗന്ദര്യാത്മക രൂപകൽപ്പന: ആധുനിക കുളിമുറികൾക്കും അടുക്കളകൾക്കും പൂരകമാകുന്ന വിധം ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉൽപ്പന്നത്തിന്റെ മിനുസമാർന്നതും ഈടുനിൽക്കുന്നതുമായ ഫിനിഷ് ഇടത്തിന്റെ സൗന്ദര്യാത്മകത വർദ്ധിപ്പിക്കുക മാത്രമല്ല, തുരുമ്പെടുക്കാത്ത രൂപകൽപ്പന സീസണൽ ഈർപ്പം നേരിടാൻ നിർമ്മിച്ചിരിക്കുന്നു - പ്രത്യേകിച്ച് മഴക്കാലത്ത്. മോഡലിൽ ഒരു വൈഡ്-ആംഗിൾ എൽഇഡി ഇൻഡിക്കേറ്ററും ഉണ്ട്. ഇൻഡിക്കേറ്റർ ഡിസൈൻ വിശാലവും തിളക്കമുള്ളതുമായതിനാൽ എല്ലാ കോണുകളിലും വാട്ടർ ഹീറ്റർ നില കാണാൻ എളുപ്പമാക്കുന്നു.
- 3കെഡബ്ല്യു പവർ വാട്ടേജ്: വേഗത്തിൽ വെള്ളം ചൂടാക്കാനുള്ള കഴിവ് നൽകുന്നു. ചൂടുവെള്ളം അത്യാവശ്യമാകുന്ന തണുപ്പുള്ളതോ മഴയുള്ളതോ ആയ ദിവസങ്ങളിൽ തൽക്ഷണ ഉപയോഗത്തിന് ഇത് അനുയോജ്യമാണ്. മഴക്കാലത്ത് ജല താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴും ഉയർന്ന വാട്ടേജ് സ്ഥിരമായ പ്രകടനം ഉറപ്പാക്കുന്നു.
- 3 ലിറ്റർ ശേഷി: ഒതുക്കമുള്ള നഗര വീടുകൾക്ക് തികച്ചും അനുയോജ്യമായ 3 ലിറ്റർ ശേഷി അടുക്കളയിലോ കുളിമുറിയിലോ വേഗത്തിൽ ആവശ്യത്തിന് ചൂടുവെള്ളം നൽകുന്നു, ദൈനംദിന ദിനചര്യകളിൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനൊപ്പം ഊർജ്ജം ലാഭിക്കാനും സഹായിക്കുന്നു.
- വാറന്റി ഉറപ്പ്: ചൂടാക്കൽ ഘടകത്തിന് 6 വർഷവും ടാങ്കിന് 5 വർഷവും മൊത്തത്തിൽ ഉൽപ്പന്നത്തിന് 2 വർഷവും പിന്തുണ. ഈടുനിൽപ്പിന് ക്രോംപ്ടൺ കാട്ടുന്ന പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു, പ്രത്യേകിച്ച് ഘനജലവും സീസണൽ ഈർപ്പ സംബന്ധമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന വീടുകളിൽ.
പുതിയ പുരത്തിറക്കലിനെക്കുറിച്ച് സംസാരിച്ച ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ലാർജ് ഡൊമസ്റ്റിക് അപ്ലയൻസസ് വൈസ് പ്രസിഡന്റ് മൽഹാർ വാഡ്കെ പറഞ്ഞു, “ഇന്നത്തെ വീടുകൾക്ക് ആവശ്യം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ വിശ്വസനീയമായി പ്രവർത്തിക്കാൻ കഴിയുന്നതും ആധുനിക ജീവിതശൈലികളെ പൂരകമാക്കുന്നതുമായ ഉപകരണങ്ങളാണ്. സോളാരിയം ബ്ലേസിലൂടെ, ഘനജലം എന്ന വർദ്ധിച്ചുവരുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഞങ്ങൾ ഡിസൈൻ വൈദഗ്ധ്യവും ശക്തമായ ആന്റി-സ്കെയിൽ സാങ്കേതികവിദ്യയും ഒരുമിച്ച് കൊണ്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഈ പ്രശ്നം ഉയർന്നുവരുന്നതിനാൽ. കാര്യക്ഷമമായ ചൂടാക്കലും ദീർഘകാല ഈടും നൽകുന്നതിനായി നിർമ്മിച്ച ഇത്, സമകാലിക ഇടങ്ങളിൽ തടസ്സമില്ലാതെ യോജിക്കുന്ന ഒരു പ്രീമിയം സൗന്ദര്യശാസ്ത്രവും കൊണ്ടുവരുന്നു. ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കുകയും മൊത്തത്തിലുള്ള ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അർത്ഥവത്തായ നവീകരണത്തിൽ ക്രോംപ്ടൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തെളിവാണ് ഈ പുറത്തിറക്കൽ. ”
രാജ്യവ്യാപകമായി ക്രോംപ്ടണിന്റെ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായ സോളാരിയം ബ്ലേസ്, തൽക്ഷണ ചൂടാക്കൽ, ആന്റി-സ്കെയിൽ സംരക്ഷണം, പ്രീമിയം ഡിസൈൻ എന്നിവ നൽകുന്നു - കഠിനജലത്തിലും മഴക്കാല സാഹചര്യങ്ങളിലും നിലനിൽക്കുന്ന പ്രകടനത്തിനായി നിർമ്മിച്ചതാണ് ഇത്.