ഐസ്‌ക്രീം ഡോനട്ടുകൾ പുറത്തിറക്കി അരുൺ ഐസ്‌ക്രീം

 
Arun
Arun
തിരുവനന്തപുരം: വ്യത്യസ്ത തരങ്ങളിലുള്ള ഐസ്ക്രീമുകൾക്ക് പ്രശസ്തമായ അരുൺ ഐസ്ക്രീംസ് പുതിയ ഐസ്‌ക്രീം ഡോനട്ടുകൾ പുറത്തിറക്കി. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഐസ്ക്രീം ഡോണറ്റിന്റെ പ്രത്യേക രുചി സംയോജനം, ക്രീമി ഘടന, ആകർഷകമായ അവതരണം എന്നിവ ഏറെ പുതുമ നിറഞ്ഞതാണ്. 10 രൂപ വിലയുള്ള അരുൺ ഐസ്‌ക്രീം ഡോനട്ടുകൾ ബെൽജിയൻ ചോക്ലേറ്റ്, കുക്കി ആൻ ക്രീം എന്നീ രുചികളിൽ ലഭ്യമാണ്.

യഥാർത്ഥ പാലും, ക്രീമും ഉപയോഗിച്ച് നിർമ്മിച്ച കസാറ്റ സ്ലൈസ്, ഐക്കോൺ, ഐബാർ, സ്പൈറൽ, ബൈറ്റ്സ്, ബോൾ ഐസ്ക്രീം, ഐസ്ക്രീം സാൻഡ്‌വിച്ച്, പുഷ്അപ്പ് കോട്ടൺ കാൻഡി തുടങ്ങിയ പ്രിയപ്പെട്ട ഐസ്ക്രീമുകൾക്ക് പ്രശസ്തമായ അരുൺ ഐസ്ക്രീംസിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമാണ് ഐസ്ക്രീം ഡോനട്ട്.

പാർട്ടികൾക്കും, കുടുംബ ഒത്തുചേരലുകൾക്കും രസകരവും ഒപ്പം പുതിയതുമായ രീതിയിൽ തൃപ്തിപ്പെടുത്തുന്നത്തിനും ഇവ അനുയോജ്യമാണ്. നൂതനാശയങ്ങളും ഒപ്പം വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും കൊണ്ട്, തലമുറകളിലുടനീളം കുടുംബങ്ങളെ ആനന്ദിപ്പിക്കുന്നതിനോടൊപ്പം, യുവ ആരാധകരുമായി ആഴത്തിൽ ബന്ധം പുലർത്തുന്നതും ബ്രാൻഡ് പുതിയ ഉൽപ്പന്നത്തിലൂടെ തുടർന്നുപോകുന്നു.