സ്മാര്‍ട്ട് റൈസ്' റിട്ടയര്‍മെന്റ് പ്ലാനുമായി ആക്‌സിസ് മാക്സ് ലൈഫ്
കൊച്ചി:വിരമിക്കലിനു ശേഷമുള്ള സ്ഥിര വരുമാനം ലക്ഷ്യമിട്ട് ആക്‌സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് 'സ്മാര്‍ട്ട് റൈസ്'റിട്ടയര്‍മെന്റ് പ്ലാന്‍ അവതരിപ്പിച്ചു. ഉറപ്പായ ആന്വിറ്റിയും നിഫ്റ്റി 50 സൂചികയുമായി ബന്ധിപ്പിച്ച വിപണി നേട്ടങ്ങളും ഒരേസമയം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി.
പോളിസി ഉടമകൾക്ക് ആന്വിറ്റി വരുമാനം ആരംഭിക്കുന്നതിന് മുമ്പ് ഡിഫര്‍മെന്റ് കാലയളവ് (മാറ്റിവെക്കല്‍ കാലയളവ്) തിരഞ്ഞെടുത്ത് വിരമിക്കല്‍ സമയക്രമം ആവശ്യാനുസരണം ക്രമീകരിക്കാം. ഈ കാലയളവിനുശേഷം ലഭിക്കുന്ന ഗ്യാരണ്ടീഡ് ആന്വിറ്റിയും, നിഫ്റ്റി 50 സൂചികയുടെ പ്രകടനത്തിനനുസരിച്ച് മാറുന്ന വേരിയബിള്‍ ആന്വിറ്റിയുമാണ് വരുമാനമായി ലഭിക്കുന്നത്.
കൂടാതെ, ലെഗസി-പ്ലാനിംഗ് ആനുകൂല്യം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍, ആന്വിറ്റി സ്വീകരിക്കുന്ന വ്യക്തിയുടെ മരണശേഷം നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങിയ തുക നോമിനിക്ക് തിരികെ ലഭിക്കുകയും ചെയ്യും.
“വേരിയബിൾ ആന്വിറ്റി അവതരിപ്പിക്കുന്നത് ആക്സിസ് മാക്‌സ് ലൈഫിന്റെ റിട്ടയർമെന്റ് പോർട്ട്ഫോളിയോയിലെ നിർണായക മുന്നേറ്റമാണ്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ, കൂടുതൽ വഴക്കമുള്ള ആനുകൂല്യങ്ങൾ, വിശ്വസനീയമായ പെൻഷൻ വരുമാനം എന്നിവ ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇത് ശക്തിപ്പെടുത്തുന്നു.” ആക്സിസ് മാക്സ് ലൈഫ് -ന്റെ ഹെഡ് – പ്രോഡക്ട്സ് , ഇ കോമേഴ്‌സ് ആൻഡ് എന്റർപ്രൈസ് സി ഒ ഇ ആയ വൈഭവ് കുമാർ പറഞ്ഞു
