പരുത്തി കർഷകർക്കായി ബെയർ ‘ട്രാൻസ്’ കീടനാശിനി അവതരിപ്പിച്ചു

 
tr

കൊച്ചി: ഇന്ത്യയിലെ ചെറുകിട പരുത്തി കർഷകർക്ക് ചൂഷക കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്ന പുതിയ തലമുറ കീടനാശിനിയായ ‘ട്രാൻസ്’  അവതരിപ്പിച്ചു ബെയർ. മുഞ്ഞ, ജാസിഡ്, വെള്ളീച്ചയുടെ നിംഫുകൾ തുടങ്ങിയ പ്രധാന ചൂഷക കീടങ്ങളെ നിയന്ത്രിക്കുന്നതിനായി വികസിപ്പിച്ച ഉൽപ്പന്നം കേരളം ഉൾപ്പെടെയുള്ള പ്രധാന പരുത്തി കൃഷി സംസ്ഥാനങ്ങളിൽ  ലഭ്യമാകും.

രണ്ട് വ്യത്യസ്ത പ്രവർത്തനരീതികൾ ഒരുമിപ്പിച്ചാണ് ട്രാൻസ് വികസിപ്പിച്ചിരിക്കുന്നത്. നിലവിലുള്ളതും പുതുതായി വളരുന്നതുമായ ഇലകൾക്ക് സംരക്ഷണം നൽകുന്നതിനൊപ്പം മഴയ്ക്ക് ശേഷവും ഫലപ്രദമായി പ്രവർത്തിക്കുന്ന സവിശേഷതയും ഇതിനുണ്ട്. വിളയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

“കർഷകർ നേരിടുന്ന മാറിവരുന്ന വെല്ലുവിളികൾ മനസ്സിലാക്കിയാണ് ബെയറിന്റെ നവീകരണങ്ങൾ രൂപപ്പെടുന്നത്. രണ്ട് വ്യത്യസ്ത പ്രവർത്തനരീതികളെ സംയോജിപ്പിച്ച ട്രാൻസ് ഫലപ്രദവും സുസ്ഥിരവുമായ കീടനിയന്ത്രണം ഉറപ്പാക്കുന്നതിനൊപ്പം വിളയുടെ ആരോഗ്യവും ഉൽപ്പാദനക്ഷമതയും കർഷകരുടെ ലാഭവും മെച്ചപ്പെടുത്താൻ സഹായിക്കും,” എന്ന് ബെയർ ക്രോപ്പ് സയൻസ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മോഹൻ ബാബു പറഞ്ഞു.

100 മില്ലി, 220 മില്ലി, 500 മില്ലി പായ്ക്കുകളിലായി ട്രാൻസ് വിപണിയിലെത്തും. ശാസ്ത്രീയ നവീകരണങ്ങളിലൂടെ സുസ്ഥിര കാർഷിക വികസനത്തിനും കർഷകരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുമുള്ള ബെയറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ ഉൽപ്പന്നമെന്നും കമ്പനി അറിയിച്ചു.