ലിഥിയം-അയോണ്‍ ബാറ്ററികളുടെ ആയുസ്സ് ഇരട്ടിയാക്കാന്‍ ബിഇ എനര്‍ജി ഫ്രാന്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്യൂര്‍ ഇവി

 
Pure EV

കൊച്ചി- ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ പ്യൂര്‍ ഇവി, ഫ്രാന്‍സിലെ മുന്‍നിര കാലാവസ്ഥാ ടെക് കമ്പനിയായ ബിഇ എനര്‍ജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റിയുടെ സുസ്ഥിരതയും ഡീകാര്‍ബണൈസേഷന്‍ ശ്രമങ്ങളും വര്‍ധിപ്പിച്ച് ഇന്ത്യന്‍ വിപണിയില്‍ നൂതന ലിഥിയം-അയോണ്‍ ബാറ്ററി റീകണ്ടീഷനിംഗ് സാങ്കേതികവിദ്യ ഈ സഖ്യം കൊണ്ടുവരും.

ബാറ്ററി റീകണ്ടീഷനിംഗില്‍ ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ബിഇ എനര്‍ജി ഈ പങ്കാളിത്തത്തോടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഈ സഹകരണത്തിലൂടെ പ്യൂര്‍ ഇവിയില്‍ നിന്നുള്ള പേറ്റന്റ് നേടിയ ബാട്രിക്‌സ്ഫാരഡെ സാങ്കേതികവിദ്യയും ബിഇ എനര്‍ജിയില്‍ നിന്നുള്ള പേറ്റന്റ് നേടിയ ഹൈടെക് ഉപകരണങ്ങളും ചേര്‍ത്ത് വിന്യസിക്കും. ഇന്ത്യയിലെ ലിഥിയം-അയോണ്‍ ബാറ്ററി റീകണ്ടീഷനിംഗ് ഫീല്‍ഡിലെ ആദ്യത്തെ പൂര്‍ണ കമ്പനിയായി സ്വയം സ്ഥാപിക്കുക എന്നതാണ് പങ്കാളിത്ത ലക്ഷ്യം.

 

Ion

വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്ന/പുനരുജ്ജീവന പ്രക്രിയ പുതിയ ബാറ്ററികളുടെ ആവശ്യകത കുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള ചെലവും കുറയുന്നു. അതുകൊണ്ട് ഈ സഹകരണം ഇവി ഉടമകള്‍ക്ക് ദീര്‍ഘകാല ചെലവ് ലാഭിക്കാന്‍ വഴിയൊരുക്കുന്നു. ഈ പങ്കാളിത്തം ബാറ്ററി ലൈഫ് സൈക്കിളില്‍ വാണിജ്യ ബാങ്കുകളുടെയും എന്‍ബിഎഫ്‌സി യുടെയും ആത്മവിശ്വാസം പുനര്‍നിര്‍വചിക്കാന്‍ തയ്യാറാവുന്നു. വൃത്തിയുള്ളതും കൂടുതല്‍ സുസ്ഥിരവുമായ മൊബിലിറ്റി ആവാസവ്യവസ്ഥയിലേക്ക് ഇന്ത്യയുടെ പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു.

സഹകരണത്തെക്കുറിച്ച് പ്യൂര്‍ ഇവി സ്ഥാപകനും എംഡിയുമായ ഡോ. നിശാന്ത് ഡോംഗാരി പറഞ്ഞു, ''ബിഇ എനര്‍ജിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പ്യൂര്‍ ഇവിയുടെ ദീര്‍ഘകാലം നിലനില്ക്കുന്നതും പണത്തിനു തക്ക മൂല്യവുമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ സൃഷ്ടിക്കുക എന്ന കാഴ്ചപാടിനോട് സമ്പൂര്‍ണ്ണമായി യോജിക്കുന്നു.  ഇവി ടൂ വീലറിന്റെയും ഇഎസ്എസ് വിപണിയുടെയും ഭാവി രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന ആവേശത്തിലാണ് ഞങ്ങള്‍.''

പ്യൂര്‍ ഇവിയുമായി സഹകരിച്ച് ഞങ്ങളുടെ അത്യാധുനിക ബാറ്ററി റീകണ്ടീഷനിംഗ് സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് ബിഇ എനര്‍ജിയുടെ സ്ഥാപകനും ഗ്ലോബല്‍ പ്രസിഡന്റുമായ ബെര്‍ട്രാന്‍ഡ് കോസ്റ്റേ പറഞ്ഞു. ഈ പങ്കാളിത്തം ഡിഫക്റ്റീവ് ബാറ്ററികള്‍ പുനഃസ്ഥാപിച്ച് ഇവി മേഖലയില്‍ സുസ്ഥിരത വര്ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതിയില്‍് നല്ല സ്വാധീനം ചെലുത്തുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.

 

Pure EV

പ്യൂര്‍ ഇവിയും ബിഇ   എനര്‍ജിയും സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള ശക്തമായ പ്രതിബദ്ധത പങ്കിടുന്നവരാണ്. ഈ പങ്കാളിത്തം ഇന്ത്യയുടെ 'മേക്ക് ഇന്‍ ഇന്ത്യ' സംരംഭവുമായി ഒത്തുചേരുന്നതാണ്. ഹരിത സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെയിത് ശക്തിപ്പെടുത്തുന്നു. ആദ്യ ഫെസിലിറ്റി തെലങ്കാനയിലെ ഹൈദരാബാദിലെ കര്‍മന്‍ഘട്ട് ഐഡിഎയില്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യും.