സാമ്പാർ പൗഡറിൻ്റെ പുതിയ കാമ്പെയ്‌ൻ അവതരിപ്പിച്ച് ബ്രാഹ്മിൻസ്
Updated: Mar 25, 2024, 15:13 IST
കേരളത്തിൽ നിന്നുള്ള നമ്പർ വൺ ബ്രാൻഡായ ബ്രാഹ്മിൻസ്, വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സിൻ്റെ ഫുഡ് പോർട്ട്ഫോളിയോയുടെ ഭാഗമായ ശേഷമുള്ള ആദ്യ കാമ്പെയ്‌ൻ പുറത്തിറങ്ങി.
ഒരു വീട്ടിലെ അടുക്കളയുടെ പശ്ചാത്തലത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന കാമ്പെയ്‌ൻ, കുടുംബത്തിലെ വൈകാരികവും ഹൃദ്യവുമായ നിമിഷങ്ങളിലൂടെ ബ്രാഹ്മിൻസ് എന്ന ബ്രാൻഡിനെ ഉപഭോക്താക്കളുടെ മനസ്സിനുള്ളിലേക്ക് എത്തിക്കുന്നു. ഒരു ഭാര്യ വീട് കൈകാര്യം ചെയ്യുമ്പോൾ എല്ലായിടത്തും അവളുടെ കൈ എത്തണം. ജോലിയും വീടും ഒന്നിച്ച് കൊണ്ടുപോകുന്നതിനൊപ്പം കുടുംബത്തിന് ബ്രാഹ്മിൻസ് സാമ്പാറിൻ്റെ അവിശ്വസനീയമായ രുചി പകരുന്ന കാര്യത്തിൽ അവൾ വിട്ടുവീഴ്ച വരുത്തുന്നില്ല.
ഒരു യുവദമ്പതികളുടെ വീട്ടിനകത്തെ കുഞ്ഞു പിണക്കം ബ്രാഹ്മിൻസ് സാമ്പാർ പൊടി പരിഹരിക്കുന്നതാണ് സ്റ്റോറി ലൈൻ. അടുക്കളയിൽ വെച്ചുണ്ടാകുന്ന ഒരു സംഭാഷണവും അതുവഴിയുണ്ടായ അസ്വാരസ്യവും അവസാനം അത് പരിഹരിക്കാൻ ഇടനിലക്കാരനായി ബ്രാഹ്മിൻസ് സാമ്പാർ പൊടി എത്തുന്നതുമാണ് കാമ്പെയ്‌നിൽ കാണിച്ചിരിക്കുന്നത്. ഇതിൻ്റെ കൂടെ ഫ്യൂഷൻ സംഗീതവും മനോഹരമായ ദൃശ്യങ്ങളും ബ്രാഹ്മിൻസിന്റെ സാമ്പാറിൻ്റെ സൂക്ഷ്മമായ ഒരുക്കവും അത് ഉണ്ടാക്കുന്ന വിവിധ ചേരുവകളും കാണിക്കുന്നു. ക്രിയേറ്റീവ് ബ്രാൻഡിലെ വിവിധ തരം സുഗന്ധവ്യഞ്ജനങ്ങളെ എടുത്ത് പറയുകയും എല്ലാ പാചക ആവശ്യങ്ങൾക്കുമുള്ള ഒരു ശ്രേണി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
"മൂന്ന് പതിറ്റാണ്ടിലേറെയായി, ബ്രാഹ്മിൻസ് സാമ്പാർ മസാല ആളുകൾ തിരഞ്ഞെടുക്കുന്ന ബ്രാൻഡായി മാറിയിരിക്കുന്നു. ഈ കാമ്പെയ്‌നും അവരുടെ ശാശ്വതമായ അർപ്പണബോധത്തിൻ്റെ തെളിവാണ്. ഇന്നത്തെ കാലത്ത് സ്ത്രീകൾ, പ്രത്യേകിച്ച് മില്ലേനിയൽ അമ്മമാർ, അവരുടെ പാചകത്തിൽ ആഗ്രഹിക്കുന്ന ഗുണനിലവാരവും ആധികാരികതയും ഞങ്ങൾ നൽകുമെന്ന കാര്യം ഈ കാമ്പെയ്‌ൻ ഊന്നിപ്പറയുന്നു. ജോലി, പാഷൻ, ജീവിതം, പാചക മികവ് എന്നിവ സന്തുലിതമാക്കാനുള്ള ആധുനിക മില്ലേനിയൽ അമ്മയുടെ ആഗ്രഹം മനസ്സിലാക്കി, അവർ ആശ്രയിക്കുന്ന വിശ്വസനീയമായ രുചി നൽകുക, തയ്യാറാക്കുന്ന ഓരോ ഭക്ഷണവും രുചികരമാണെന്ന് ഉറപ്പാക്കുന്നു." കാമ്പെയ്‌നിൻ്റെ ലോഞ്ചിംഗ് വേളയിൽ, വിപ്രോ ഫുഡ് ബിസിനസ്സ് പ്രസിഡൻ്റ് അനിൽ ചുഗ് പറഞ്ഞു.
"ഉയർന്ന നിലവാരമുള്ള ശുദ്ധമായ രുചികൾ നൽകുന്നതിൽ എപ്പോഴും പ്രതിജ്ഞാബദ്ധരായ പാരമ്പര്യമുള്ള ബ്രാൻഡാണ് ബ്രാഹ്മിൻസ്. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സിൻ്റെ ഭാഗമായതോടെ ഈ മൂല്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതൽ ദൃഢമാണ്. നല്ല ഭക്ഷണത്തിൻ്റെ പ്രാധാന്യവും അത് എങ്ങനെ നിങ്ങളുടെ മൂഡിനെ പെട്ടെന്ന് തന്നെ മാറ്റും എന്ന് ഡൈനിംഗ് ടേബിളിൽ ഇരിക്കുന്ന ഒരു യുവകുടുംബത്തെ പ്രതീകമാക്കി കാമ്പെയ്‌നിൽ കാണിച്ചിരിക്കുന്നു." ബ്രാഹ്മിൻസ് സ്ഥാപക കുടുംബത്തിലെ അംഗമായ ശ്രീ. ശ്രീനാഥ് വിഷ്ണു പറഞ്ഞു.
നമുക്കെല്ലാം പരിചിതമായ ഒരു സാഹചര്യത്തിലാണ് കാമ്പെയ്‌ൻ ആവിഷ്ക്കരിച്ചിരിക്കുന്നത്. - ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു അച്ഛൻ കുടുംബത്തിലെ മറ്റ് സംഭവങ്ങൾ അവഗണിച്ചത് ഭാര്യയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. എന്നാൽ നല്ല ഭക്ഷണത്തിന് വീട്ടിലെ മൂഡ് തൽക്ഷണം മാറ്റാൻ കഴിയും എന്ന വാസ്തവമാണ് ഇവിടെ ദൃശ്യമാകുന്നതെന്ന് മൈത്രി അഡ്വർടൈസിംഗ് എം ഡി രാജു മേനോൻ പറഞ്ഞു.
1987-ൽ സ്ഥാപിതമായത് മുതൽ ബ്രാഹ്മിൻസ് എന്നത് പാചക ലോകത്ത് വിശ്വസനീയമായ പേരാണ്. ബ്രാൻഡ് വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇപ്പോഴത് കേരളത്തിലുടനീളമുള്ള വീടുകളിൽ അവിഭാജ്യ ഘടകമായി മാറി. വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ്സ് ഏറ്റെടുത്ത ബ്രാൻഡ്, ബ്രേക്ക്ഫാസ്റ്റ് പ്രീ-മിക്‌സ് പൊടികൾ, മസാല കൂട്ടുകൾ, സ്‌ട്രെയ്‌റ്റ് പൗഡറുകൾ, ഗോതമ്പ് ഉൽപന്നങ്ങൾ, അച്ചാറുകൾ, ഡെസേർട്ട് മിക്‌സുകൾ എന്നിവയും അതിലേറെയും ഉൾപ്പെടെ വിവിധ തരം സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ ശക്തമായ പാരമ്പര്യമുള്ള ബ്രാഹ്മിൻസ്, റെഡി-ടു-കുക്ക്, സുഗന്ധവ്യഞ്ജന വിപണികളിൽ സ്ഥിരമായി ആധിപത്യം പുലർത്തുന്നു, ഇത് ഉപഭോക്താക്കൾക്ക് ആധികാരികവും ഉയർന്ന നിലവാരമുള്ളതുമായ പാചക അനുഭവങ്ങൾ നൽകുന്നു.
മൈത്രി അഡ്വർടൈസിംഗ് വർക്ക് ആവിഷ്കരിച്ച ആശയം രാജീവ് മേനോനാണ് സംവിധാനം ചെയ്തത്. രാജീവ് മേനോൻ പ്രൊഡക്ഷൻസാണ് നിർമ്മാണം.