ആമസോണില്‍ ബിസിനസ് വാല്യു ഡേയ്സ്

 
pp

മികച്ച ഓഫറുമായി ആമസോണില്‍ ബിസിനസ് വാല്യു ഡേയ്സ് ജൂണ്‍ 24 മുതല്‍ 30 വരെ.  ആമസോൺ ബിസിനസ് ഉപഭോക്താക്കൾക്ക് ലാപ്‌ടോപ്പുകൾ, ഓഫീസ് ഫർണിച്ചറുകൾ,  ഗൃഹോപകരണങ്ങൾ, ഹോം ആന്‍റ് കിച്ചൻ അപ്ലയൻസസ്, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ആക്‌സസറികൾ പോലുള്ള ഉൽപ്പന്നങ്ങളിൽ മികച്ച ഡീലുകളും ഓഫറുകളും ലഭിക്കും. പ്രീ-പെയ്‌ഡ് ഓർഡറുകളിൽ എല്ലാ കാറ്റഗറികളിലും 9999  രൂപ വരെയുള്ള ഓഡറുകള്‍ക്ക് 10% ക്യാഷ്ബാക്കും ലഭിക്കും. ഹോം ആന്‍റ് കിച്ചൻ അപ്ലയൻസുകൾക്ക് 70% വരെ ഇളവ്, ഓഫീസ് ഫർണിച്ചറുകൾക്ക് 60% ഇളവ്, ലാപ്‌ടോപ്പുകൾക്ക് 60% വരെ ഇളവ് എന്നിവയുമുണ്ട്. സെയിൽ വേളയിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് പലിശ രഹിത ക്രെഡിറ്റ് നേടാം. ഒപ്പം, പരിമിതമായ പലിശ നിരക്കിൽ, 12 മാസത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമുണ്ട്.


19 കോടിയിലധികം ജി.എസ്.ടി.- പ്രാപ്‌തമാക്കിയ ഉൽപ്പന്നങ്ങൾ മികച്ച വിലകളിൽ ബിസിനസ്സ് ഉപഭോക്താക്കൾക്കായി സംഭരണം ലളിതമാക്കുകയാണ് ലക്ഷ്യം. 10 ലക്ഷത്തിലധികം സെല്ലേർസിന് എല്ലാ ഉൽപ്പന്നങ്ങൾ ബൾക്കായി വിൽക്കാനുള്ള അവസരവും നൽകുന്നു. ആമസോൺ ബിസിനസ് രാജ്യമാകെ 99.5% പിൻ കോഡുകളിൽ സേവനമെത്തിക്കുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ ബിസിനസ്സ് അക്കൗണ്ടുകൾ സൈൻ ഇൻ ചെയ്തും പുതിയ ഉപഭോക്താക്കൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് അധിക ചെലവില്ലാതെ ആമസോൺ ബിസിനസ് അക്കൗണ്ട് സൃഷ്‍ടിച്ച്‌ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാം.