ക്രോംപ്ടൺ അമിയോ ചോപ് ആന്റ് പീൽ വിപണിയിൽ
ക്രോംപ്റ്റൺ അമീയോ ചോപ് ആന്റ് പീലിന്റെ പ്രധാന സവിശേഷതകൾ:
§ നിഞ്ച പീൽ ടെക്നോളജി: വെളുത്തുള്ളി തൊലി എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രത്യേക സംവിധാനമാണിത്. ഇത് വെളുത്തുള്ളി നേരിട്ട് കൈകൊണ്ട് കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയും, കൈകളിൽ വെളുത്തുള്ളിയുടെ ഗന്ധം പറ്റിപ്പിടിക്കുന്നത് തടയുകയും ചെയ്യുന്നു. ഒറ്റ തവണ കറക്കുമ്പോൾ തന്നെ വെളുത്തുള്ളിയുടെ തൊലിയുടെ 90% വരെ നീക്കം ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു എന്നതിനാൽ ഇത് പാചകത്തിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കുന്നു.
§ സാലഡ് നിഞ്ച ടെക്നോളജി: ഇതിൽ 'S' ആകൃതിയിലുള്ള രണ്ട് നിഞ്ച ബ്ലേഡുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇവ ചേരുവകൾ കൂടുതൽ മിനുസമാർന്ന രീതിയിലും ഒരേ അളവിലും അരിഞ്ഞെടുക്കാൻ സഹായിക്കുന്നു.
§ ശക്തമായ 300ഡബ്ല്യു മോട്ടോർ: തൊലി കളയൽ, അരിയൽ, അടിച്ചു കലർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കരുത്തേകുകയും, ഭക്ഷണം തയ്യാറാക്കുന്ന സമയം കുറയ്ക്കുകയും ചെയ്യുന്നു
§ 800 എംഎൽ ഫുഡ്-ഗ്രേഡ് ബൗൾ: സ്റ്റെയിൻലെസ്സ് സ്റ്റീൽ ബ്ലേഡുകളോട് കൂടിയ സുതാര്യമായ ഫുഡ്-ഗ്രേഡ് ബൗൾ. ഇത് സാധനങ്ങൾ അരിയുമ്പോൾ അവയുടെ അവസ്ഥ എളുപ്പത്തിൽ നിരീക്ഷിക്കാൻ സഹായിക്കുന്നു.
§ ഒതുക്കമുള്ളതും ബഹുമുഖവുമായ രൂപകൽപ്പന: തൊലി കളയൽ, അരിയൽ, അടിച്ചു കലർത്തൽ എന്നിവയെല്ലാം ഒരൊറ്റ ഉപകരണത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇത് സമയവും അടുക്കളയിലെ സ്ഥലവും ലാഭിക്കാൻ സഹായിക്കുന്നു.
§ എളുപ്പത്തിൽ വൃത്തിയാക്കാനും സൂക്ഷിക്കാനും സാധിക്കുന്നു: ഇതിലെ ഭാഗങ്ങൾ വേർപെടുത്താവുന്നതിനാൽ വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. ഒതുക്കമുള്ള രൂപകൽപ്പനയായതിനാൽ ചെറിയ അടുക്കളകളിൽ പോലും ഇത് എളുപ്പത്തിൽ സൂക്ഷിച്ചുവെക്കാം.
§ സിംഗിൾ ടച്ച് പ്രവർത്തനം: ഒരു ബട്ടൺ അമർത്തുന്നതിലൂടെ ലളിതമായും സൗകര്യപ്രദമായും പ്രവർത്തിപ്പിക്കാം.
