ഔട്ട്‌ഡോർ ഇടങ്ങൾക്കായി ക്രോംപ്റ്റണിന്റെ പുതിയ വാൾസ്മൈൽ ലൈറ്റിംഗ് ശ്രേണി
കൊച്ചി: ആധുനിക ഔട്ട്‌ഡോർ ഇടങ്ങളുടെ ഭംഗിയും പ്രവർത്തനക്ഷമതയും വർധിപ്പിക്കുന്നതിനായി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് 'വാൾസ്മൈൽ ഔട്ട്ഡോർ ഡെക്കോ വാൾ ലൈറ്റ്' ശ്രേണി അവതരിപ്പിച്ചു. സമകാലിക ഡിസൈൻ, ഈടുനിൽപ്പ്, ഔട്ട്‌ഡോർ ഉപയോഗത്തിന് അനുയോജ്യമായ സവിശേഷതകൾ എന്നിവയാണ് പുതിയ ശ്രേണിയുടെ പ്രധാന പ്രത്യേകതകൾ.
ബാൽക്കണി, പോർച്ച്, പൂൾസൈഡ്, ലോബി, പാർക്കിംഗ് ഏരിയകൾ എന്നിവിടങ്ങളിലും ആക്‌സന്റ്, ഡിസ്‌പ്ലേ ലൈറ്റിംഗിനും ഉപയോഗിക്കാവുന്ന ശ്രേണിയിൽ ലീനിയ, നെക്സോ, പ്രിസം, ഹാലോ, എന്നീ നാല് മോഡലുകളുണ്ട്. ഐ പി 54 വാട്ടർ റെസിസ്റ്റൻസ്, 3 കെ വി വരെ സർജ് പ്രൊട്ടക്ഷൻ, യുവി/ഐആർ രശ്മികളില്ലാത്തതും, സിആർഐ>80 നിലവാരമുള്ളതും എളുപ്പത്തിലുള്ള ഇൻസ്റ്റലേഷൻ, ബി ഐ എസ് രജിസ്ട്രേഷൻ, ഒരു വർഷത്തെ വാറന്റി എന്നിവയാണ് പ്രധാന സവിശേഷതകൾ.
ലൈറ്റിംഗ് ഒരു ഇടത്തെ പ്രകാശിപ്പിക്കുന്നതിനൊപ്പം അതിന്റെ രൂപവും അനുഭവവും മെച്ചപ്പെടുത്തുന്നതായിരിക്കണം. ആധുനിക വീടുകളുടെ ഔട്ട്‌ഡോർ ഇടങ്ങൾ കൂടുതൽ പ്രാധാന്യമാർജിക്കുന്ന സാഹചര്യത്തിൽ, ഡിസൈൻ, പ്രവർത്തനക്ഷമത, ഈടുനിൽപ്പ് എന്നിവ ഒരുമിച്ച് നൽകുന്ന പരിഹാരങ്ങളാണ് ഉപഭോക്താക്കൾ തേടുന്നത്. ഈ ആവശ്യങ്ങൾ പരിഗണിച്ചാണ് 'വാൾസ്മൈൽ ഔട്ട്ഡോർ ഡെക്കോ വാൾ ലൈറ്റ്' ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്. എന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ ലൈറ്റിംഗ്, സോളാർ റൂഫ്‌ടോപ്പ് & വയേഴ്‌സ് ബിസിനസ് യൂണിറ്റ് ഹെഡ് ഷലീൻ നായക് പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള ക്രോംപ്ടൺ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും ഉൽപ്പന്നങ്ങൾ ലഭ്യമാകും. 1,000 രൂപ മുതൽ 2,000 വരെയാണ് വില.
