അമ്പത് വർഷം പിന്നിട്ട് മാസ
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മാമ്പഴ പാനീയമായ ‘മാസ’ വിപണിയിലെത്തിയിട്ട് 50 വർഷം പിന്നിട്ടു.കൊക്ക കോള 1976-ൽ തുടങ്ങിയ മാസ, അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യൻ കുടുംബങ്ങളുടെ ആഘോഷങ്ങളുടെയും ഭാഗമാണ്.
കാലങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയെങ്കിലും, മാമ്പഴത്തിന്റെ തനിരുചിയിൽ വിട്ടുവീഴ്ച ചെയ്യാത്തതാണ് മാസയെ ജനപ്രിയമാക്കിയത്.
'പ്രോജക്ട് ഉന്നതി'യിലൂടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള പഴവർഗ്ഗ കർഷകരുമായി കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി അൾട്രാ-ഹൈ-ഡെൻസിറ്റി പ്ലാന്റേഷൻ, ഡ്രിപ്പ് ഇറിഗേഷൻ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സുസ്ഥിര കാർഷിക രീതികൾ കമ്പനി ഇവർക്ക് കൈമാറിയിട്ടുണ്ട്.
ഇത് പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും വിളവ് വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ മാമ്പഴ കൃഷിയുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായിച്ചിട്ടുണ്ട്.
