ഫ്‌ളിപ്പ്കാര്‍ട്ട് ടാബ്‌ലെറ്റ് പ്രീമിയര്‍ ലീഗ് 2025

കൊച്ചി- ഫ്‌ളിപ്പ്കാര്‍ട്ട് ആകര്‍ഷകമായ ഓഫറുകളോടെ ടാബ്‌ലെറ്റ് പ്രീമിയര്‍ ലീഗ് 2025 ( ടി പി എല്‍ 2025) ആരംഭിക്കുന്നു.
20ാം തിയതി മുതല്‍ ആരംഭിക്കുന്ന ടിപിഎല്ലിന്റെ ആദ്യ പതിപ്പില്‍ മികച്ച വില്‍പ്പന നടക്കുന്ന ടാബ്‌ലെറ്റുകള്‍ക്ക് ഒരു ചുരുങ്ങിയ കാലയളവില്‍ 50 ശതമാനം വരെ കിഴിവ് ലഭിക്കും. സാംസങ്, ലെനോവോ, ആപ്പിള്‍, റിയല്‍മി, വണ്‍പ്ലസ്, റെഡ്മി, ലെനോവോ, എംഐ, പോക്കോ, ഇന്‍ഫിനിക്സ് എന്നീ ടാബ്‌ലെറ്റു കള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറും നോ- കോസ്റ്റ് ഇംഎം ഐയിലും ലഭിക്കും. ഇതിന് പുറമെ, സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്.
ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ടാബ്‌ലെറ്റുകള്‍ അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഫ്‌ലിപ്കാര്‍ട്ടിന്റെ 'മിനിറ്റ്‌സിലൂടെ ടാബ്‌ലെറ്റുകള്‍ 10 മിനിറ്റിനുള്ളില്‍ തിരഞ്ഞെടുത്ത പിന്‍ കോഡുകളില്‍ ഡെലിവറി നടത്തും.