നൂതന നിർമ്മാണ ഉപകരണ ശ്രേണിയുമായി ഗ്രീവ്‌സ് റീട്ടെയിൽ സാന്നിധ്യം ശക്തിപ്പെടുത്തുന്നു.

 
Greaves

ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ  ഡിവിഷനും ഇലക്ട്രിക് ആൻഡ് ഐസിഇ ടു-വീലർ, ഇലക്ട്രിക് ആൻഡ് ഐസിഇ ത്രീ-വീലർ, സ്‌മോൾ കൊമേഴ്‌സ്യൽ വെഹിക്കിൾ സെഗ്മെന്റുകളിലെ ക്ലീൻ മൊബിലിറ്റി, ഊർജ്ജ പരിഹാര മുൻനിര ദാതാവുമായ ഗ്രീവ്‌സ് റീട്ടെയിൽ ഉയർന്ന കാര്യക്ഷമതയുള്ള നിർമ്മാണോപകരണങ്ങളുടെ പുതിയ ശ്രേണി കേരളത്തിലെ പാലക്കാട് പുറത്തിറക്കി.  ഈ നൂതന ശ്രേണി മേഖലയുടെ വളർന്നുവരുന്ന അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക വികസന ആവശ്യങ്ങളും നിറവേറ്റുന്ന, നവീകരണം, സുസ്ഥിരത, കാര്യക്ഷമത എന്നിവയിൽ ഗ്രീവ്‌സിന്റെ പ്രതിബദ്ധതയുടെ ഒരു സുപ്രധാന ഘട്ടം അടയാളപ്പെടുത്തുന്നതാണ്. വൈദ്യുതീകരിച്ചതും പരമ്പരാഗത ഊർജ്ജം ഉപയോഗിക്കുന്നതുമായ ഉപകരണങ്ങൾ ഉൾപ്പെടുന്ന പുതിയ ശ്രേണി പാരിസ്ഥിതിക ഉത്തരവാദിത്തം ഉറപ്പാക്കിക്കൊണ്ട് ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്ന നൂതന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

 മിനി എക്‌സ്‌കവേറ്റർ റേഞ്ച് (2 ടൺ മുതൽ 4 ടൺ വരെ): - ശക്തമായ കുബോട്ട എഞ്ചിൻ കൊണ്ട് സജ്ജീകരിച്ച ഈ എക്‌സ്‌കവേറ്ററുകൾ മികച്ച പ്രകടനം നടത്തും. മികവുറ്റ രീതിയിൽ ശക്തിയോടെ കുഴിയെടുക്കാൻ ഇതിനാകും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അതിശക്തമായ ഖനനത്തിന് അനുയോജ്യമാണിത്.

ഇലക്ട്രിക് സിസർ ലിഫ്റ്റ് റേഞ്ച് (6മീറ്റർ മുതൽ 14-മീറ്റർ വരെ പ്ലാറ്റ്‌ഫോം ഉയരം): ഇൻഡോർ, ഔട്ട്‌ഡോർ പ്രോജക്റ്റുകൾക്ക് അനുയോജ്യമാണിവ. ഓവർലോഡ് സെൻസിംഗും ഓട്ടോമാറ്റിക് ബ്രേക്കിംഗും ഉൾപ്പെടെ വിപുലമായ സുരക്ഷാ ഫീച്ചറുകളോടെയാണ് ഇവ വരുന്നത്.   ബഹിർഗമനമില്ലാത്തതും ശബ്ദമില്ലാത്തതുമായ  ബാറ്ററി പവർ നവീകരണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ഗ്രീവ്‌സിന്റെ പ്രതിബദ്ധത ഉൾക്കൊള്ളുന്നു.

 

scissor

 ഇലക്ട്രിക് ബൂം ലിഫ്റ്റ്: 13.8 മീറ്റർ പ്ലാറ്റ്‌ഫോം ഉയരവും 7.81 മീറ്റർ തിരശ്ചീന ഔട്ട്‌റീച്ചും കൊണ്ട് അസാധാരണമായ റീച്ച് നൽകുന്ന ഈ ലിഫ്റ്റ് ഇടുങ്ങിയ സ്ഥലങ്ങളിലും നഗര പരിസരങ്ങളിലും എളുപ്പത്തിൽ ദിശ നിയന്ത്രണം ചെയ്യാൻ രൂപകൽപ്പന ചെയ്തതാണ്.  ഇതിന്റെ ഒതുക്കമുള്ള ഡിസൈനും ഇന്റലിജന്റ് സെൽഫ് ഡയഗ്‌നോസ്റ്റിക് സിസ്റ്റവും ഉയർന്ന പ്രകടനം ഉറപ്പാക്കുന്നു. ചിലവു കുറഞ്ഞ ലെഡ്-ആസിഡ് അല്ലെങ്കിൽ ലിഥിയം ബാറ്ററികൾക്കുള്ള ഓപ്ഷനുകളും ഉൾക്കൊള്ളുന്നു.

boom lift

കൂടാതെ, ഗ്രീവ്‌സ് കോട്ടൺ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എക്‌സൽ കൺട്രോൾ ലിങ്കേജ് പ്രൈവറ്റ് ലിമിറ്റഡ് ഈ രംഗത്ത് വിപുലമായ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യും.  ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഗിയർ ഷിഫ്റ്റ് ലിവേഴ്‌സ്, കേബിളുകൾ, ത്രോട്ടിൽ കൺട്രോൾസ്, ഡ്യൂറബിൾ മെറ്റൽ ബോണ്ടഡ് റബ്ബർ ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇവയെല്ലാം ഭാരമുള്ള വാണിജ്യ വാഹനങ്ങളുടെയും നിർമ്മാണ ഉപകരണങ്ങളുടെയും കൃത്യമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്.

 നിർമ്മാണ മേഖലയിലേക്കുള്ള ഈ പ്രവേശനം ഓട്ടോ, നോൺ-ഓട്ടോ സെഗ്മെന്റുകൾക്കുള്ളിൽ സമഗ്രമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാനുള്ള ഗ്രീവ്‌സ് കോട്ടന്റെ വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ പ്രധാന ഭാഗമാണ്.  ഏക ഇന്ധന, ഏക ഉത്പന്ന സ്ഥാപനത്തിൽ നിന്ന് ഗ്രീവ്‌സ് ഒന്നിലധികം വരുമാന സ്‌ത്രോതസ്സുള്ള ഒരു ബഹു-ഇന്ധന, ബഹു-ഉത്പന്ന സ്ഥാപനമായി വൈവിധ്യവൽക്കരിക്കുകയാണ്.

 സാങ്കേതിക മുന്നേറ്റങ്ങൾ, വൈദ്യുതീകരണം, സുസ്ഥിര അടിസ്ഥാന സൗകര്യ പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, രാജ്യത്തിന്റെ വിശാലമായ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം കേരളത്തിൽ  കാൽപ്പാടുകൾ ശക്തിപ്പെടുത്താനും ഗ്രീവ്‌സ് റീട്ടെയ്ൽ ലക്ഷ്യമിടുന്നു.