ഭൃംഗരാജയെ മുൻനിർത്തി ചങ്ങാത്തത്തിന്റെ കഥയുമായി ഹിമാലയ വെൽനസ്സിന്റെ പുതിയ ആന്റി-ഹെയർ ഫാൾ കാമ്പെയ്ൻ

 
Himalaya
സൗഹൃദത്തിലൂന്നിയ പരസ്യ കാമ്പെയ്, മുടി കൊഴിച്ചിൽ തടയുന്നതിന് ഹിമാലയയുടെ പക്കലുള്ള പ്രകൃതിദത്ത പരിഹാരത്തിന്റെ കരുത്ത് എടുത്തുകാണിക്കുന്നു.

കൊച്ചി, 15 ജൂലൈ 2025: കേശസംരക്ഷണവുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങൾക്ക് പ്രകൃതി നൽകുന്ന ഏറ്റവും മികച്ച പരിഹാരം വാഗ്ദാനം ചെയ്യുക എന്ന തങ്ങളുടെ കാതലായ തത്വശാസ്ത്രത്തിന് അടിവരയിട്ടുകൊണ്ട്, ഹിമാലയ വെൽനസ് അതിന്റെ ആന്റി-ഹെയർ ഫാൾ ഷാംപൂവിന്റെ പുതിയ സംയോജിത കാമ്പെയ് ആരംഭിച്ചു. പുതിയ ടിവി പരസ്യത്തിലും രാജ്യവ്യാപകമായ ഡിജിറ്റൽ പ്രചാരണത്തിലും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിന് പേരുകേട്ട 'കേശസംരക്ഷണത്തിന്റെ രാജാവായ' ഭൃംഗരാജയെയാണ് ഇത് എടുത്തുകാണിക്കുന്നത്.

ദീർഘകാലമായി, മുടികൊഴിച്ചിലിന് പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു പരിഹാരം കണ്ടെത്തുകയെന്ന ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കുക എന്നതാണ് കാമ്പെയ്നിന്റെ ലക്ഷ്യം. "നിങ്ങളെ വീഴാൻ വിടില്ല" (“Won’t Let You Fall”) എന്ന കാമ്പെയ് ലൈനിന് അനുസൃതമായി വികസിപ്പിച്ചെടുത്ത, സർഗ്ഗാത്മകമായ പുതിയ ആശയം, സ്നേഹബന്ധത്തിന്റെ കണ്ണിലൂടെയാണ്  ഹിമാലയയുടെ ആന്റി-ഹെയർ ഫാൾ ഭൃംഗരാജ ഷാംപൂ ഉപയോഗിച്ച് സ്ത്രീകൾക്ക് അവരുടെ കേശസംരക്ഷണം സുരക്ഷിതവും വിശ്വസനീയവുമായ കരങ്ങളിലാണെന്ന് ഉറപ്പുനൽകുന്നത്.

പ്രകൃതിരമണീയമായ ഒരിടത്ത്, നല്ല തെളിച്ചമുള്ളൊരു ദിവസം ഉച്ചതിരിഞ്ഞ്, ഊഞ്ഞാലാടുന്ന കൂട്ടുകാരികളായ രണ്ട് പെൺകുട്ടികളെയാണ്   പരസ്യചിത്രം പകർത്തുന്നത്. "ഊഞ്ഞാലിൽ നിന്നും വീഴുമെന്ന" ഭയത്തെയും മുടികൊഴിച്ചിലിനെക്കുറിച്ചുള്ള ആശങ്കയെയും വളരെ സൂക്ഷ്മമായി ഇത് ബന്ധിപ്പിക്കുന്നു. ഇതിൽ ഒരു പെൺകുട്ടി ഊഞ്ഞാലിൽ നിന്ന് വീഴുമോ എന്ന ഭയം പ്രകടിപ്പിക്കുമ്പോൾ, മറ്റെയാൾ, ഹിമാലയയുടെ ആന്റി-ഹെയർ ഫാൾ ഭൃംഗരാജ ഷാംപൂ നൽകുന്ന ഉറപ്പിനെ പ്രതിഫലിപ്പിച്ചുകൊണ്ട് അവളെ നിറഞ്ഞ ഊഷ്മളതയോടെയും ആത്മവിശ്വാസത്തോടെയും ആശ്വസിപ്പിക്കുന്നു.

പ്രകൃതി നൽകുന്ന പരിഹാരമാർഗ്ഗങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ, മുടിക്ക് വിശ്വസനീയവും പ്രകൃതിദത്തവുമായ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ തങ്ങൾക്കുള്ള സ്ഥാനത്തെ ആധാരമാക്കിയാണ് പുതിയ ഭൃംഗരാജ കാമ്പെയ്ൻ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹിമാലയ വെൽനസ് കമ്പനിയുടെ മാർക്കറ്റിംഗ് ഡയറക്ടർ - ബ്യൂട്ടി & പേഴ്സണൽ കെയർ രാഗിണി ഹരിഹരൻ പറഞ്ഞു. "മുടിയ്ക്ക് കരുത്തുപകരുന്നതിനും പോഷിപ്പിക്കുന്നതിനുമുള്ള ഗുണങ്ങൾക്ക് പേരുകേട്ട ഭൃംഗരാജ, പ്രകൃതിയിലെ ഏറ്റവും മികച്ചതിനെ ആധുനിക സൗന്ദര്യ സംവാദങ്ങളിലേക്ക് കൊണ്ടുവരുന്നു. മുടി കൊഴിച്ചിൽ കുറയ്ക്കുക മാത്രമല്ല കാമ്പെയ്ൻ ലക്ഷ്യമിടുന്നത്; മറിച്ച്, തങ്ങളുടെ കേശസംരക്ഷണത്തിൽ ഹിമാലയയുടെ ആന്റി-ഹെയർ ഫാൾ ഷാംപൂവിൽ വിശ്വസിക്കുന്നപോലെതന്നെ പരസ്പരം വിശ്വസിക്കുന്ന കൂട്ടുകാർ  തമ്മിലുള്ള ബന്ധം ആഘോഷിക്കുക കൂടിയാണിവിടെ," അവർ പറഞ്ഞു.

പരസ്യത്തിൽ ഉപയോഗിച്ച ഉൾക്കാഴ്ചയായ ഒരിക്കലും പിരിയാത്ത ചങ്ങാത്തം,  വളരെ ലളിതവും അതേപോലെ ശക്തവുമായിരുന്നുവെന്ന് 82.5 കമ്മ്യൂണിക്കേഷൻസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സൗത്ത് ഹെഡുമായ നവീൻ രാമൻ പറഞ്ഞു. "നിങ്ങളെ ഒരിക്കലും വീഴാൻ വിടാത്ത അചഞ്ചലയായ  സുഹൃത്തിനെക്കുറിച്ചാണ് ഞങ്ങളുടെ ആഖ്യാനം, പ്രത്യേകിച്ചും മുടി കൊഴിച്ചിലിനെ കുറിച്ചുള്ള നിങ്ങളുടെ ആശങ്കകളുടെ കാര്യത്തിൽ. വൈകാരിക സത്യത്തെ, ഹിമാലയ ബ്രാൻഡ് എപ്പോഴും അതിന്റെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന മൂല്യങ്ങളായ പ്രകൃതിയുടെ സൗന്ദര്യവും വിശുദ്ധിയുമായി കാമ്പെയ്ൻ സംയോജിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഒരു ടിവി പരസ്യമായിട്ടാണ് കാമ്പെയ് അവതരിപ്പിക്കുക. അതോടൊപ്പം ഡിജിറ്റൽ-ഫസ്റ്റ് പ്ലാറ്റ്ഫോമുകളിലൂടെ രാജ്യവ്യാപകമായി അവതരിപ്പിക്കുകവഴി പ്രധാനപ്പെട്ട ഉപഭോക്തൃ ടച്ച് പോയിന്റുകളിലുടനീളം പരമാവധി ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനും അവരുമായി ഇടപഴകാനും സാധിയ്ക്കും.

കൂടാതെ, പ്രകൃതിയിൽ അധിഷ്ഠിതമായ കേശ സംരക്ഷണ മാർഗ്ഗങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നതിനുള്ള ഹിമാലയ വെൽനസിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും അവരിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി, വലിയ സ്വാധീനം സാധ്യമാക്കുന്ന ഡിജിറ്റൽ റോളൗട്ടുകളും ഇൻഫ്ലുവൻസർ സഹകരണങ്ങളും ഇതോടൊപ്പം ഉണ്ടാകും.