പുതുക്കിയ നീം ഫേസ് വാഷുമായി ഹിമാലയ
Aug 8, 2025, 15:22 IST

കൊച്ചി: ജനപ്രിയ ഉൽപ്പന്നമായ ഹിമാലയ പ്യൂരിഫൈയിംഗ് നീം ഫേസിനെ കൂടുതൽ നവീകരിച്ച് ഹിമാലയ വെൽനസ്. വേപ്പിന്റെ 5 ഭാഗങ്ങൾ ചേർന്ന ഫോർമുലേഷൻ ഉപയോഗിച്ച് നവീകരിച്ച ഫേസ് വാഷ്, ചർമ്മസംരക്ഷണത്തിന്റെ പ്രധാന വെല്ലുവിളിയായ ആവർത്തിച്ചുള്ള മുഖക്കുരുവിനെ നേരിടാൻ സഹായിക്കുന്നതാണ്. പാകമായ ഇലകൾ, തളിരിലകൾ, പൂവ്, പഴം, തണ്ട് എന്നിങ്ങനെ വേപ്പിന്റെ അഞ്ച് ശക്തമായ ഭാഗങ്ങളാൽ സമ്പുഷ്ടമായ ഈ പുതിയ ഫോർമുല മുഖക്കുരുവിനെ ഇല്ലാതാക്കി വീണ്ടും വരുന്നത് തടയാൻ സഹായിക്കുന്ന ഒന്നാണ്.