ഒമെൻ ട്രാൻസ്സെൻഡ് 16 ഗെയിമിംഗ് ലാപ്ടോപ്പുകൾ പുറത്തിറക്കി എച്ച് പി

 
pp
 ഇന്ത്യയിലെ എല്ലാത്തരം ഗെയിമർമാർക്കും മികച്ച ഗെയിമിംഗ് അനുഭവം നൽകുന്നതിനായി ഒമെൻ & വിക്ടസ് ഗെയിമിംഗ് ശ്രേണിയിലെ ഏറ്റവും പുതിയ  ഒമെൻ ട്രാൻസ്‌സെൻഡ് 16, ഒമെൻ 16, വിക്റ്റസ് 16 എന്നീ ലാപ്‌ടോപ്പുകൾ  പ്രഖ്യാപിച്ച് എച്ച് പി. . ഗെയിമിംഗ് അനുഭവം ഉയർത്താൻ വൈവിധ്യമാർന്ന നൂതന ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നവയാണ് ഈ ലാപ്‌ടോപ്പുകൾ.

ശക്തമായ പുതിയ ഒമെൻ ഗെയിമിംഗ് ഹബ് ഫീച്ചറുകൾ ഉപയോഗിച്ച് ഗെയിമർമാർക്കായി വ്യക്തിഗതമാക്കിയ പി സി അനുഭവങ്ങൾക്കായി ഒരുക്കിയിട്ടുള്ളതാണ്. ഒമെൻ ഒപ്‌റ്റിമൈസറിലെ പ്രോസസർ കോർ അഫിനിറ്റി ഒപ്റ്റിമൈസേഷൻ എഫ്പിഎസ്സിൽ 10 ശതമാനം വരെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇക്കോ മോഡ് 20 ശതമാനം വരെ ദൈർഘ്യമേറിയ ബാറ്ററി ലൈഫും ഒമെൻ, വിക്ടസ് ലാപ്‌ടോപ്പുകളിലെ ഫാൻ നോയിസ് 7 ഡിബി വരെ കുറയ്ക്കുകയും ചെയ്യുന്നു. പെർഫോമൻസ് മോഡ്, നെറ്റ്‌വർക്ക് ബൂസ്റ്റർ, സിസ്റ്റം വൈറ്റൽസ്, ഒമെൻ ഗെയിമിംഗ് ഹബ് തുടങ്ങിയ മറ്റ് ഫീച്ചറുകളുമായി സംയോജിപ്പിച്ച് ഗെയിമിംഗ് ഉപകരണങ്ങളെ കൂടുതൽ ആസ്വാദ്യകരമായ അനുഭവത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ പ്രാപ്‌തമാക്കുന്നവയാണ്.  

നവിഡിയ® ജിഫോഴ്സ്® ആർടിഎക്സ്™ 4070 സീരീസ് ഗ്രാഫിക്സും 13-ാം ജെൻ ഇന്റൽ® കോർ™  ഐ9-13900എച്ച്എക്സ് പ്രോസസറും ഉള്ള ശക്തമായ പ്രകടന ശേഷിയുള്ള എച്ച് പിയുടെ ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗെയിമിംഗ് പി സി ആണ് ഒമെൻ ട്രാൻസ്‌സെൻഡ് 16 ലാപ്‌ടോപ്പ്. കട്ടിംഗ് എഡ്ജ് സ്‌ക്രീൻ, പ്രീമിയം സ്ലിം ഷാസി, ഉയർന്ന നിലവാരമുള്ള ആന്തരിക ഘടകങ്ങൾ എന്നിവ ഉപയോഗിച്ച് മികച്ച ഗെയിമിംഗിനും അനുഭവം സൃഷ്‌ടിക്കുന്നതിനായി ഇവ രൂപകല്പന ചെയ്തിരിക്കുന്നു. 2.1കിലോഗ്രാമിലും 19.9 എംഎംലും താഴെ വരുന്ന, എച്ച് പിയിൽ നിന്നുള്ള ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗെയിമിംഗ് ലാപ്‌ടോപ്പാണ് ഒമെൻ ട്രാൻസ്‌സെൻഡ് 16.

 ഇതിനൊപ്പംതന്നെ മുഴുകുന്ന ഗെയിമിംഗ് അനുഭവത്തിനായി എച്ച് പി പുതിയ ഹൈപ്പർഎക്സ് 27” ക്യുഎച്ച്ഡി ഗെയിമിംഗ് മോണിറ്ററും അവതരിപ്പിച്ചു. പുതിയ ഹൈപ്പര്‍ 27' ക്യുഎച്ച്ഡി ഗെയിമിംഗ് മോണിറ്റര്‍ ഗെയിമില്‍ അതീവ താല്‍പ്പര്യമുള്ളവര്‍ക്കായി  നിര്‍മ്മിച്ചതാണ്. ഗെയിമിംഗിനൊപ്പം സിനിമകള്‍, വീഡിയോകള്‍ എന്നിവയും ഇഷ്ടാനുസൃതമായി കാണാവുന്ന തരത്തിലാണ് മോണിറ്റര്‍ സജ്ജീകരണം.  ഡെസ്‌ക് സ്‌പേസ് മികച്ച രീതിയില്‍ ഒപ്റ്റിമൈസ് ചെയ്യാന്‍ ക്രമീകരിക്കാം.

 "ലോകത്തെ മുൻനിര പിസി ഗെയിമിംഗ് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ സ്ഥാപിക്കുന്ന രീതിയിൽ ഇന്ത്യയിലെ യുവാക്കൾ മുമ്പെങ്ങുമില്ലാത്തവിധം പിസി ഗെയിമിംഗ് ഇന്ന് സ്വീകരിക്കുന്നു. ഗെയിമർമാരുടെ നൂതന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് എച്ച് പിയുടെ പുതിയ ഗെയിമിംഗ് പോർട്ട്‌ഫോളിയോ നിർമ്മിച്ചിരിക്കുന്നത്. അതുവഴി ഗെയിമർമാർക്ക്  മികച്ച അനുഭവങ്ങൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നുവയാണ് ഇവ." എച്ച്പി ഇന്ത്യ സീനിയർ ഡയറക്ടർ (പേഴ്സണൽ സിസ്റ്റംസ്) വിക്രം ബേദി പറഞ്ഞു.

ഒമെന്‍ ട്രാന്‍സെന്റ് 16 ലാപ്ടോപ്പ് 1,59,999/- പ്രാരംഭ വിലയിലും ഒമെന്‍ 16 ലാപ്ടോപ്പ് 1,04,999/- പ്രാരംഭ വിലയിലും വിക്ടസ് 16 ലാപ്ടോപ്പ് 59,999 രൂപ പ്രാരംഭ വിലയിലും ലഭ്യമാണ്. ഹൈപ്പര്‍ എക്‌സ് 27 ക്യുഎച്ച് ഡി  ഡിസ്‌പ്ലേ മോണിറ്റര്‍ന്റെ  പ്രാരംഭ വില 30,990/- ആണ്.