ഇസുസു പ്രീ സമ്മര്‍ ക്യാമ്പ് മാര്‍ച്ച് 22 മുതല്‍

 
ppp

ഇസുസു- ഡി-മാക്‌സ് പിക്ക്- അപ്പുകള്‍ക്കും എസ് യുവികള്‍ക്കുമായി ഇന്ത്യയിലുടനീളം ഇസുസു ഐ-കെയറിന്റെ പ്രീ സമ്മര്‍ ക്യാമ്പ്. എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകളിലും 2023 മാര്‍ച്ച് 22 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ക്യാമ്പ് നടത്തുക.

ഇതുവഴി ഉപഭോക്താക്കള്‍ക്ക് ആവേശകരമായ സര്‍വീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലുള്‍പ്പെടെ രാജ്യത്തെ 40ഓളം ഔട്ട്‌ലെറ്റുകളിലും പ്രീ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കും.

പണിക്കൂലിയില്‍ 10 ശതമാനം കിഴിവ്, പാര്‍ട്‌സുകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ലൂബ്‌സുകള്‍ക്കും ഫ്‌ളൂയിഡുകള്‍ക്കും അഞ്ച് ശതമാനം കിഴിവ്, റീട്ടെയില്‍ ആര്‍എസ്എ പര്‍ച്ചേഴ്‌സിന് പത്ത് ശതമാനം കിഴിവ് തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.