5-സ്റ്റാർ റേറ്റഡ് എയർ കൂളർ ശ്രേണിയുമായി കെൻസ്റ്റാർ

 
Kenstar
Kenstar
കൊച്ചി: കെൻസ്റ്റാർ ഇന്ത്യയിലെ ആദ്യത്തെ 5 സ്റ്റാർ ബിഇഇ റേറ്റഡ് ഇന്ധനക്ഷമമായ എയർ കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. 5 വർഷത്തെ വാറന്റിയും വാഗ്ദാനം ചെയ്യുന്ന പുതിയ കൂളർ ശ്രേണിയിൽ ബിഎൽഡിസി മാക്സ്, ക്വാഡ്ര ഫ്ലോ ടെക്നോളജി, തണുപ്പിനും ഈടുനിൽപ്പിനും ഹൈഡ്രോ ഡെൻസ് മെഷ് ഹണികോംബ് കൂളിംഗ് പാഡ്സ്, ഹെവി ഡ്യൂട്ടിയും ഡബിൾ ബോൾ ബെയറിംഗ് മോട്ടോർ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്നു. മികച്ച കാര്യക്ഷമത, വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരം, ഉയർന്ന ഈട്, വിശ്വാസ്യത എന്നിവയ്ക്ക് നൽകുന്ന മുൻഗണനയാണ് ഇന്ത്യയിലെ ആദ്യത്തെ 5 സ്റ്റാർ റേറ്റഡ് എയർ കൂളർ ശ്രേണി അവതരിപ്പിക്കുന്നതിലൂടെ വ്യക്താക്കുന്നതെന്ന് കെൻസ്റ്റാർ സിഇഒ സുനിൽ ജെയിൻ പറഞ്ഞു.