ബിയോണ്ട് ബാറ്റില്‍ഗ്രൗണ്ട്സ്' അവതരിപ്പിച്ച് ക്രാഫ്റ്റണ്‍ ഇന്ത്യ
Aug 8, 2025, 15:16 IST

കൊച്ചി: ഗെയിമിംഗ് പ്രചോദിത ക്രീയേറ്റർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ബിയോണ്ട് ബാറ്റില്‍ഗ്രൗണ്ട്സ്' സംരംഭം അവതരിപ്പിച്ച് ഗെയിം നിർമാതാക്കളായ ക്രാഫ്റ്റണ്‍ ഇന്ത്യ. ബിജിഎംഐ ഗെയിമിംഗില്‍ നിന്നും പ്രചോദനമുൾകൊണ്ട് യഥാര്‍ത്ഥ ആവിഷ്‌കാരങ്ങൾ നിർമിക്കുന്ന ക്രീയേറ്റർമാരെ പരിചയപെടുത്തുകയാണ് ഈ സംരംഭം. ഇത്തരത്തിലുള്ള ഗെയിമിംഗ് ക്രീയേറ്റർമാരെ കണ്ടെത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ അവർക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കുകയാണ് ക്രാഫ്റ്റണ്‍ ലക്ഷ്യമിടുന്നത്.
ബിജിഎംഐ ബഗ്ഗിയുടെ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായ പകര്‍പ്പ് നിര്‍മ്മിച്ച റെയില്‍വേ ടെക്നീഷ്യനായ കരണ്‍ കാര്‍ഗവാളിനെ അവതരിപ്പിച്ചുകൊണ്ട് ക്രാഫ്റ്റണ്‍ ഇന്ത്യ 'ബിയോണ്ട് ബാറ്റില്‍ഗ്രൗണ്ട്സ'നു തുടക്കം കുറിച്ചു. സര്‍ഗ്ഗാത്മകത, കഴിവ് പോലുള്ളവ വളര്‍ത്തുന്നതിന് ഗെയിമിംഗ് ഏറെ സഹായിക്കുന്നു എന്നതിന്റെ പ്രതീകമാണ് 'ബിയോണ്ട് ബാറ്റില്‍ഗ്രൗണ്ട്സ്' എന്ന് ക്രാഫ്റ്റണ്‍ ഇന്ത്യയുടെ പീപ്പിള്‍ ഓപ്പറേഷന്‍സ് മേധാവി സൗരഭ് ഷാ പറഞ്ഞു.