മേക്ക്‌മൈട്രിപ്പ് കൊച്ചിയില്‍ ആദ്യത്തെ ഔട്ട്‌ലെറ്റ് ആരംഭിച്ചു

 
biss
ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ യാത്രാ കമ്പനിയായ മേക്ക്‌മൈട്രിപ്പ്  കൊച്ചിയില്‍ അവരുടെ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. എംജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റ് മേക്ക്‌മൈട്രിപ്പ്  ന്റെ കേരളത്തിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റാണ്. ഇന്ത്യയിലെ 100+ പ്രധാന നഗരങ്ങളില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക്, അവര്‍ക്ക് വിശ്വാസമുള്ള ഒരാളോട് സംസാരിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുക എന്നുള്ള കമ്പനിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നെറ്റ്‌വര്‍ക്ക് വികസനം.

'കേരളത്തിലെ ജനങ്ങളുമായുള്ള ഞങ്ങളുടെ നേരിട്ടുള്ള ഇടപെടല്‍ വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കൊച്ചി പോലുള്ള നഗരങ്ങളില്‍ ട്രാവല്‍ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിന് ഞങ്ങളുടെ പങ്കാളികളെ പ്രോത്സാഹിപ്പിച്ച് ശക്തമായ ഹൈപ്പര്‍-ലോക്കല്‍ മാര്‍ക്കറ്റിംഗ് കണക്ഷന്‍ കെട്ടിപ്പടുക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മേക്ക്‌മൈട്രിപ്പ് ന്റെ ഹോളിഡേയ്‌സ് ആന്‍ഡ് എക്‌സ്പീരിയന്‍സ് ബിസിനസ് ഹെഡ് ജസ്മീത് സിംഗ് പറഞ്ഞു. ഈ സംരംഭത്തോടുള്ള ആദ്യ പ്രതികരണം പോസിറ്റീവ് ആയിരുന്നു. എല്ലാ ഫ്രാഞ്ചൈസികളിലും സേവനം സ്ഥിരതയോടുകൂടി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാങ്കേതികവിദ്യയിലും പരിശീലനത്തിലും ഞങ്ങള്‍ പ്രാധാന്യം നല്‍കിയെന്നും ജസ്മീത് സിംഗ് പറഞ്ഞു

മേക്ക്‌മൈട്രിപ്പ് ന്റെ ഒരു പ്രധാന ഹോളിഡേ പാക്കേജ് മാര്‍ക്കറ്റാണ് കേരളം. മലേഷ്യ, തായ്‌ലന്‍ഡ്, ദുബായ് എന്നിവിടങ്ങളാണ് കേരളത്തില്‍ നിന്ന് പ്രധാനമായും ബുക്ക് ചെയ്യാറുള്ള മൂന്ന് വിദേശ സ്ഥലങ്ങള്‍. നോര്‍ത്ത് ഈസ്റ്റ്, രാജസ്ഥാന്‍, ആന്‍ഡമാന്‍ എന്നിവയാണ് ഇന്ത്യയില്‍ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങളില്‍ ചിലത്.

''കൊച്ചിയിലെ മേക്ക്‌മൈട്രിപ്പിന്റെ ആദ്യ ഫ്രാഞ്ചൈസി സ്റ്റോറിന്റെ പങ്കാളിയായി ഞങ്ങളുടെ ബന്ധം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവങ്ങളും സന്തോഷകരമായ ഓര്‍മ്മകളും നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കൊച്ചിയിലെ മേക്ക്‌മൈട്രിപ്പ്  ഫ്രാഞ്ചൈസി സ്റ്റോര്‍ പാര്‍ട്ണര്‍ മിഥുന്‍ ജോസഫ് പറഞ്ഞു. മേക്ക്‌മൈട്രിപ്പ്  ന്റെ ഉടമസ്ഥതയിലുള്ള എംഎംടി വണ്‍ അവധിക്കാലത്ത് എല്ലാ യാത്രാ ആവശ്യങ്ങള്‍ക്കും മികച്ച പരിഹാരങ്ങള്‍ നല്‍കാന്‍ ഞങ്ങളെ സഹായിക്കുമെന്നും മിഥുന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.''  

മേക്ക്‌മൈട്രിപ്പ് ന്റെ അവധിക്കാല പാക്കേജുകളെക്കുറിച്ച്:

ഹണിമൂണ്‍, സ്ത്രീകള്‍ക്കായുള്ള എക്‌സ്‌ക്ലൂസീവ് ടൂറുകള്‍, സോളോ യാത്രക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത യാത്രകള്‍, കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങള്‍, മനസ്സ് കൊണ്ട് ചെറുപ്പമായവര്‍ എന്നിങ്ങനെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വ്യത്യസ്തമായ പാക്കേജുകളില്‍ വിവിധ യാത്രക്കാരെ ലക്ഷ്യമിടുന്നു. അന്താരാഷ്ട്രതലത്തില്‍, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ദുബായ്, യൂറോപ്പ്, ഗ്രീസ്, ഇന്തോനേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ശ്രീലങ്ക, റഷ്യ, തായ്‌ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നിവയുള്‍പ്പെടെ എന്നാല്‍ ഇവയില്‍ പരിമിതപ്പെടുത്താതെ മുന്‍നിര അന്താരാഷ്ട്ര സ്ഥലങ്ങളിലേക്ക് മേക്ക്‌മൈട്രിപ്പ് ന് ഓപ്ഷനുകള്‍ ഉണ്ട്. ആഭ്യന്തരവിപണിയില്‍ ആന്‍ഡമാന്‍, കേരളം, രാജസ്ഥാന്‍, കാശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ, ഇന്ത്യയിലെ എല്ലായിടത്തുമുള്ള സ്ഥലങ്ങളിലേക്ക് മേക്ക്‌മൈട്രിപ്പ് അനുയോജ്യമായ പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.