ആമസോൺ ഫാഷനിൽ നവരാത്രി ഇളവുകൾ

 
ams
നവരാത്രി പ്രമാണിച്ച് ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടിയിൽ ഉത്‌പന്നങ്ങളുടെ വിപുല ശ്രേണിയും ആകർഷകമായ ഇളവുകളും. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി 80%വരെ കിഴിവ് നിശ്ചിത ഉത്പന്നങ്ങൾക്ക് ലഭിക്കും. ആദ്യ ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയുമുണ്ട്. 1200ലേറെ ഫാഷൻ , ബ്യൂട്ടി ബ്രാൻഡുകളിൽ നിന്ന് 40 ലക്ഷത്തിലേറെ തരം  ഉത്പന്നങ്ങൾ ലഭ്യമാണ്.  വസ്ത്രങ്ങൾ, ആക്സസറികൾ, ഷൂ, മേക്കപ്പ് സാമഗ്രികൾ, പെർഫ്യൂം, ചർമ്മസംരക്ഷണ ഉത്പന്നങ്ങൾ, വാച്ച്, സൺ ഗ്ലാസ് എന്നിവയുടെ വിപുലമായ ശേഖരം ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടിയിൽ ഒരുക്കിയിട്ടുണ്ട്.