ആഭ്യന്തര വിൽപ്പനയിൽ നെസ്ലെ ഇന്ത്യയ്ക്ക് റെക്കോർഡ് വളർച്ച
Apr 23, 2026, 15:54 IST
കൊച്ചി:ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബ്രാൻഡ് സാന്നിധ്യത്തിലൂടെയും ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്ലെ ഇന്ത്യ. 2026 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23.1 ശതമാനം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയായ 6,445 കോടി രൂപയിലെത്തി.ഇതോടൊപ്പം 26.3 ശതമാനം പ്രവർത്തന ലാഭവും കമ്പനി നിലനിർത്തി.
വിൽപ്പന അളവിലെ ഇരട്ട അക്ക വർധനയും പരസ്യച്ചെലവിലെ 50 ശതമാനത്തിലധികം വളർച്ചയുമാണ് നേട്ടത്തിന് പ്രധാന കാരണമായത്.മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 23.4 ശതമാനമാണ് ഉണ്ടായത്.2025-26 സാമ്പത്തിക വർഷത്തിൽ നെസ്ലെയുടെ മൊത്തം വിൽപ്പന 23,071.5 കോടി രൂപയും അറ്റാദായം 3,544.6 കോടി രൂപയുമാണ്. കൺഫെക്ഷനറി, പൗഡർ & ലിക്വിഡ് ബെവറേജസ്, പെറ്റ് ഫുഡ് വിഭാഗങ്ങൾ മൂല്യത്തിലും വിൽപ്പന അളവിലും ഉയർന്ന ഇരട്ട അക്ക വളർച്ച കൈവരിച്ചപ്പോൾ, പ്രിപയേർഡ് ഡിഷസ് വിഭാഗവും മികച്ച മുന്നേറ്റം നടത്തി.ക്വിക്ക് കൊമേഴ്സ് ചാനലുകളും വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി.ഗ്രാമീണ വിപണികളിൽ 2.16 ലക്ഷം ഗ്രാമങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച കമ്പനി, മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, യുകെ, യുഎസ് ഉൾപ്പെടെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതിയും വർധിപ്പിച്ചു.